വീട്ടിൽ ബാക്കി വന്ന ചോറ് കളയരുത്. ഇങ്ങനെ ഒന്നു പരീക്ഷിച്ചു നോക്കൂ

ഈ പരിഹാരം തയ്യാറാക്കാൻ ആവശ്യമായ ചേരുവകളും എങ്ങനെ തയ്യാറാക്കാം എന്നും കീഴെ നൽകിയിരിക്കുന്നു. ഒരു കപ്പ് ചോറ് ഒരു ബൗളിലേക്ക് ചേർക്കുക. ഇതിലേക്ക് നന്നായി വേവിച്ച ഉരുളക്കിഴങ്ങ് ചേർത്ത് നന്നായി ഉടച്ചെടുക്കുക. ഇതിലേക്ക് ഒരു സവോള പൊടിയായി അരിഞ്ഞത് ചേർക്കുക. ഇതോടൊപ്പം നിങ്ങളുടെ എരുവിന് ആവശ്യമായത് പച്ചമുളക് വട്ടത്തിൽ അരിഞ്ഞത് ചേർക്കുക.

ഏകദേശം രണ്ട് പച്ചമുളക് ചേർത്താൽ മതിയാകും. നിലക്ക് കാൽ ടീസ്പൂൺ മഞ്ഞൾപൊടിയും, അര ടീസ്പൂൺ ജീരകവും, ഒരു ടീസ്പൂൺ മുളകുപൊടിയും, അര ടീസ്പൂൺ ഗരം മസാലയും ചേർക്കുക. കാൽ കപ്പ് മൈദ പൊടിയും ചെറിയ കഷ്ണം ഇഞ്ചി ചതച്ചതും ആവശ്യത്തിന് ഉപ്പും ചേർത്ത് ഇവയെല്ലാം കൈ ഉപയോഗിച്ച് നന്നായി കുഴച്ചെടുക്കുക.

നന്നായി മിക്സ് ചെയ്ത് കുഴച്ചെടുത്ത് അതിലേയ്ക്ക് അരക്കപ്പ് മൊസറില്ല ചീസും ചേർക്കുക. ശേഷം നന്നായി കുഴച്ചെടുക്കുക. ഇതിലേക്ക് വേണമെങ്കിൽ കേരറ്റും ചേർക്കാവുന്നതാണ്. ഇതേ സമയം മറ്റൊരു പാനിൽ ആവശ്യത്തിന് വെളിച്ചെണ്ണ ഒഴിച്ച് തിളപ്പിക്കുക. ശേഷം തയ്യാറാക്കി വച്ചിരിക്കുന്ന കൂട്ടിൽ നിന്നും ചെറിയ ഉരുളകൾ എടുത്ത് കയ്യിൽ വെച്ച് കട്ട്ലൈറ്റിന്റെ രൂപത്തിൽ പരത്തുക.

ശേഷം തിളച്ചുകൊണ്ടിരിക്കുന്ന എണ്ണയിലേക്ക് വയ്ക്കുക. ഇരുവശവും നന്നായി മൊരിഞ്ഞ് വരണം. ശേഷം എണ്ണയിൽ നിന്നും കോരി മാറ്റി ചൂടാറാൻ വെക്കുക. ഇതുപോലെ ബാക്കിയുള്ളതും ചെയ്തെടുക്കുക. ചായയുടെ കൂടെ ചെറുചൂടിൽ ഇത് കഴിക്കാവുന്നതാണ്.

Credits : Amma Secret Recipes

x