ഇനി ചിക്കൻ 65 കഴിക്കാൻ റസ്റ്റോറന്റിൽ പോകേണ്ട. വളരെ എളുപ്പത്തിൽ വീട്ടിൽ തന്നെ ഉണ്ടാക്കാം സ്വദിഷ്ടമായ ചിക്കൻ 65

ചിക്കൻ സിക്സ്റ്റി ഫൈവ് എല്ലാവരും കഴിച്ചിട്ടുണ്ടാകും അല്ലേ. റസ്റ്റോറന്റുകളിൽ നിന്നും പ്രത്യേക ടേസ്റ്റിൽ ആണ് ഇവ ലഭിക്കുന്നത്. എന്നാൽ ഇവ റസ്റ്റോറന്റിൽ നിന്നും ലഭിക്കുന്ന അതേ ടേസ്റ്റിൽ വീട്ടിൽ എങ്ങനെയാണ് തയ്യാറാക്കി എടുക്കുന്നത് എന്ന് നോക്കാം. അതിനായി ആദ്യമായി അര കിലോ എല്ലില്ലാത്ത ചിക്കൻ എടുത്തു കഴുകി വൃത്തിയാക്കിയതിനുശേഷം മീഡിയം വലിപ്പമുള്ള കഷ്ണങ്ങളാക്കി മുറിയ്ക്കുക.

അതിനുശേഷം ഒരു ബൗളിൽ ഒരു ടീസ്പൂൺ ഇഞ്ചി-വെളുത്തുള്ളി പേസ്റ്റ്, അതുപോലെതന്നെ ഒരു ടേബിൾ സ്പൂൺ കാശ്മീരി മുളകുപൊടി, ഒരു ടീസ്പൂൺ മല്ലിപ്പൊടി, മുക്കാൽ ടീസ്പൂൺ ഗരം മസാല, കാൽ ടീസ്പൂൺ മഞ്ഞൾപ്പൊടി, രണ്ട് ടേബിൾസ്പൂൺ തൈര് എന്നിവ ചേർക്കുക. ഇതിലേക്ക് ഒരു ടീസ്പൂൺ നാരങ്ങാനീര് കൂടി ചേർത്ത് കൊടുക്കുക.

ഒരു ടീസ്പൂൺ ഉപ്പും കൂടി ചേർത്ത് അതിനുശേഷം ഇത് കൈ ഉപയോഗിച്ച് നന്നായി മിക്സ് ചെയ്തു ഇതിലേക്ക് ചിക്കൻ ഇട്ട് കൊടുത്തതിനു ശേഷം നന്നായി മിക്സ് ചെയ്തു എടുക്കുക. അതിനുശേഷം ഇതിലേക്ക് ഒരു ടേബിൾ സ്പൂൺ കോൺഫ്ലവർ, ഒരു ടേബിൾ സ്പൂൺ അരിപ്പൊടി എന്നിവ ചേർത്തതിനു ശേഷം ഇതിലേക്ക് ഒരു മുട്ട പൊട്ടിച്ച് നന്നായി അടിച്ചെടുത്ത് അതിന്റെ പകുതി ഒഴിച്ചു കൊടുക്കുക. അതിനു ശേഷം ഒരു ടേബിൾ സ്പൂൺ ഓയിലും ചേർത്ത് കൊടുത്തത് വീണ്ടും നന്നായി മിക്സ് ചെയ്യുക.

ഇനി ഇത് ഒരു മണിക്കൂർ നേരം മൂടിവെക്കുക. അതിനുശേഷം അടുപ്പിൽ ഒരു പാൻ വച്ച് ഓയിൽ ഒഴിച്ചതിനു ശേഷം ഈ ചിക്കൻ നന്നായി ഫ്രൈ ചെയ്തെടുക്കുക. ഇനി ഇത് മാറ്റിവെക്കുക. ഇനി ഒരു സോസ് തയ്യാറാക്കണം. അതിനായി ഒരു പാത്രത്തിൽ രണ്ട് ടേബിൾ സ്പൂൺ ടൊമാറ്റോ കചപ്പ് ചേർക്കുക. ശേഷം രണ്ടു ടീ സ്പൂൺ ചില്ലി സോസ് ചേർക്കുക.

അതിനുശേഷം രണ്ട് ടീസ്പൂൺ നാരങ്ങാനീര് ചേർത്ത് കൊടുക്കുക. ഇത് നന്നായി ഇളക്കിയശേഷം മാറ്റിവെക്കുക.
അതിനു ശേഷം അടുപ്പിൽ ഒരു പാൻ വെച്ച് കുറച്ച് ഓയിൽ ഒഴിച്ച ശേഷം അതിലേക്ക് 6 വെളുത്തുള്ളി തൊലി കളഞ്ഞ് ചെറുതായി അരിഞ്ഞത് ചേർക്കുക. അതുപോലെതന്നെ ചെറിയ കഷണം ഇഞ്ചിയും ചെറുതായി അരിഞ്ഞത് ചേർക്കുക. ഇതിന്റെ പച്ചമണം ഒന്ന് മാറിയതിനുശേഷം ഇതിലേക്ക് കറിവേപ്പിലയും പച്ചമുളകും നീളത്തിൽ അരിഞ്ഞതും ചേർക്കുക.

ഇനിയിത് നന്നായൊന്ന് വഴറ്റിയശേഷം ഇതിലേക്ക് നേരത്തെ തയ്യാറാക്കി വെച്ച സോസ് ചേർക്കുക. ഈ സോസ് ഒന്ന് തിളച്ചു വരുന്ന സമയത്ത് ഇതിലേക്ക് ഫ്രൈ ചെയ്തു വെച്ച ചിക്കൻ ഇട്ട് നന്നായി മിക്സ് ചെയ്യുക. കുറച്ചു മല്ലിയില കൂടി ഇട്ട് ഇളക്കിയതിനുശേഷം പാത്രത്തിലേക്ക് മാറ്റുക. വളരെ ടേസ്റ്റിയായ ചിക്കൻ സിക്സ്റ്റി ഫൈവ് തയ്യാറായിരിക്കുന്നു.

x