റെസ്റ്റോറന്റ് രുചിയിൽ ഗാർലിക് ചിക്കൻ ഉണ്ടാക്കി നോക്കൂ. വായിൽ കപ്പലോടും.

വെറൈറ്റി വിഭവങ്ങൾ പരീക്ഷിക്കുന്ന ആളുകളുടെ ഇഷ്ട ആഹാരം ആയിരിക്കും ചിക്കൻ ഉപയോഗിച്ചുള്ള ഡിഷുകൾ.  നമ്മളെല്ലാവരും തന്നെ റസ്റ്റോറന്റിൽ നിന്ന് ലഭിക്കുന്ന അതേ രുചിയിൽ വിഭവങ്ങൾ നമ്മുടെ സ്വന്തം അടുക്കളയിൽ പരീക്ഷിച്ചു നോക്കാൻ ശ്രമിക്കുന്നവരാണ്.  എന്നാൽ പല ആളുകൾക്കും അതേ റസ്റ്റോറൻറ് രുചിയിൽ വിഭവങ്ങൾ ഉണ്ടാക്കാൻ സാധിക്കാറില്ല.  എന്നാൽ വളരെ എളുപ്പത്തിൽ റസ്റ്റോറന്റിൽ നിന്ന് ലഭിക്കുന്നതുപോലെയുള്ള  ഗാർലിക് ചിക്കൻ നമുക്ക് സ്വന്തം അടുക്കളയിൽ പരീക്ഷിച്ചു നോക്കാം.

ഇതിനായി ആദ്യം നല്ലപോലെ കഴുകി വൃത്തിയാക്കിയ ചിക്കൻ എടുക്കുക. ഒരു കിലോ ചിക്കന് ഒന്നര ടേബിൾസ്പൂൺ എന്ന  അളവിൽ ഇഞ്ചി-വെളുത്തുള്ളി പേസ്റ്റ് ചേർക്കുക.  ഇതിലേക്ക് ചെറുനാരങ്ങാനീരും,  ഉപ്പും ചേർത്തതിനുശേഷം നല്ലതുപോലെ മിക്സ് ചെയ്യുക.  ഇത്തരത്തിൽ നന്നായി മിക്സ് ചെയ്ത് കഴിഞ്ഞ് 30 മിനിറ്റ് ഫ്രീസറിൽ വെക്കുക. 

അരമണിക്കൂറിനുശേഷം ഇതിലേക്ക് 3 ടേബിൾ സ്പൂൺ കോൺഫ്ലവർ ചേർത്ത് കൊടുക്കുക. അതിനുശേഷം മൂന്ന് ടേബിൾ സ്പൂൺ മൈദയോ  അരിപ്പൊടിയോ ചേർക്കുക.  ഇവ വെള്ളം ചേർക്കാതെ നന്നായി മിക്സ്‌ ചെയ്ത് എടുക്കുക. ശേഷം ലോ ഫ്ളൈമിൽ വറുത്തെടുക്കുക.  ഫ്രൈ  ചെയ്യുന്നതിനായി സൺ ഫ്ലവർ ഓയിൽ ഉപയോഗിക്കുന്നതാണ് ഉചിതം. നന്നായി ഫ്രൈ ചെയ്തതിനുശേഷം ചിക്കൻ വേറൊരു പാത്രത്തിലേക്ക് മാറ്റി വയ്ക്കുക. ശേഷം ഒരു ബൗളിലേക്ക് അല്പം കോൺഫ്ലവർ എടുക്കുക. ഇതിലേക്ക് ഒരു കപ്പ് വെള്ളം ചേർത്ത് നന്നായി മിക്സ് ചെയ്തു വെക്കുക.

അടുത്തതായി ഇതിൻറെ ഗ്രേവി തയ്യാറാക്കാം. അതിനായി ഒരു പാൻ അടുപ്പത്ത് വെച്ച് ചിക്കൻ ഫ്രൈ ചെയ്യാൻ ഉപയോഗിച്ച എണ്ണ ഒരു ടേബിൾസ്പൂൺ ഒഴിച്ചുകൊടുക്കുക. ഇതിലേക്ക് ഒരു ടേബിൾസ്പൂൺ എള്ളെണ്ണ  കൂടെ ചേർത്ത് കൊടുക്കുക. എണ്ണ ചൂടായി വരുമ്പോൾ രണ്ട് ടേബിൾ സ്പൂൺ വെളുത്തുള്ളി ചെറുതായി കട്ട് ചെയ്തത് ചേർത്ത് കൊടുക്കുക.

ഇതിലേക്ക് സ്പ്രിംഗ് ഒനിയന്റെ  വെള്ള ഭാഗം ചെറുതായി മുറിച്ചത് ചേർത്ത് കൊടുക്കുക. ഇവ രണ്ടും നന്നായി വഴറ്റിയെടുക്കുക. അതിനുശേഷം ഇതിലേക്ക് മുളകുപൊടി ആഡ് ചെയ്യുക. മുളകുപൊടിയുടെ പച്ചമണം മാറുന്നതുവരെ നന്നായി വഴറ്റുക. ശേഷം ഇതിലേക്ക് അൽപം ടൊമാറ്റോ സോസ് ചേർക്കുക. ഇതിലേക്ക് ഒന്നര ടേബിൾസ്പൂൺ സോയാസോസ് കൂടി ചേർത്ത് നന്നായി മിക്സ് ചെയ്യുക. ഇവ നല്ലതുപോലെ മിക്സ് അതിനുശേഷം അല്പം വിനാഗിരി കൂടി ചേർക്കുക. അതിനു ശേഷം നേരത്തെ തയ്യാറാക്കി വച്ചിരിക്കുന്ന കോൺഫ്ലവർ ചേർത്ത് കൊടുക്കുക.

ഇവയെല്ലാം നന്നായി കുറുകി വരുമ്പോൾ അല്പം വെള്ളം കൂടി ചേർക്കുക. ആവശ്യത്തിനുള്ള ഉപ്പ് ചേർത്തതിനുശേഷം ഇതിലേക്ക് അല്പം ക്യാപ്സിക്കം,  നേർത്തതായി അരിഞ്ഞ കാരറ്റ് എന്നിവ ചേർത്ത് നല്ലതുപോലെ മിക്സ് ചെയ്ത് വേവിക്കുക. ഇതിലേക്ക് വേവിച്ചുവെച്ച ചിക്കൻ ചേർത്ത് കൊടുക്കുക. ശേഷം അതിലേക്ക് സ്പ്രിങ് ഒനിയന്റെ  പച്ച നിറത്തിലുള്ള ഭാഗവും ചേർക്കുക. അതിനുശേഷം ചെറുതീയിൽ മൂന്നു-നാല് മിനിറ്റ് നന്നായി വേവിക്കുക. ശേഷം സെർവ് ചെയ്ത് ഉപയോഗിക്കാവുന്നതാണ്.

x