വസ്ത്രങ്ങളിൽ നിന്നും എളുപ്പം കറ കളയാം. വീട്ടിലിരുന്നു കൊണ്ട് ചെലവില്ലാതെ ചെയ്യാം.

നിമിഷ നേരം കൊണ്ട് തന്നെ വസ്ത്രങ്ങളിലെ കറ നീക്കം ചെയ്യാം. വളരെയധികം ആഗ്രഹിച്ച ഒരു വസ്ത്രം വാങ്ങുകയും പിന്നീട് അതിൽ കറ ആയതിനാൽ ഉപയോഗിക്കാൻ പറ്റാത്ത ഒരു അവസ്ഥയും വരുകയാണെങ്കിൽ എത്ര വിഷമം ഉണ്ടാകും എന്ന് ആലോചിച്ച് നോക്കു. എന്നാൽ വസ്ത്രം ഒരു കാരണവശാലും കളയാൻ തോന്നുന്നില്ലെങ്കിൽ നമ്മൾ ചെയ്യുന്നത് ഡ്രൈ ക്ലീനിങ് സെന്ററുകളിൽ കൊടുക്കുക എന്നതാണ്.

എന്നാൽ ഇതിനൊന്നും നിൽക്കാതെ വീട്ടിലിരുന്ന് കൊണ്ട് തന്നെ എളുപ്പം വസ്ത്രങ്ങളിലെ കറകൾ നീക്കം ചെയ്യാൻ സാധിക്കും. എങ്ങനെ എന്ന് നോക്കാം. തണുത്ത വെള്ളം ഉപയോഗിച്ച് കറ കളയാം എന്ന രഹസ്യം ഇതിൽ എത്രപേർക്കറിയാം. കാപ്പി ചായ ഇങ്ങനെയുള്ള കറകളാണ് തണുത്ത വെള്ളം ഉപയോഗിച്ച് കളയാൻ സാധിക്കുക.

ഇങ്ങനെത്തെ കറകൾ ഉള്ള വസ്ത്രങ്ങൾ തണുത്ത വെള്ളത്തിൽ മുക്കി വയ്ക്കുകയാണെങ്കിൽ കറ പോകുന്നതാണ്. ഇതുപോലെതന്നെ ബിയർ ഉപയോഗിച്ചും കറ കളയാവുന്നതാണ്. ഇതിനായി കറയുള്ള ഭാഗത്ത് ബിയർ ഉപയോഗിച്ച് ഉരച്ചാൽ മതി. ഇതുപോലെതന്നെ വിനാഗിരി ഉപയോഗിച്ചും കറ കളയാൻ സാധിക്കും.

കറയുള്ള ഭാഗം വിനാഗിരിയിൽ മുക്കി വെച്ചാൽ മതിയാകും. ഇതുകൂടാതെ സോഡ ഉപയോഗിച്ചും കറ നീക്കം ചെയ്യാൻ സാധിക്കും. കറയുള്ള ഭാഗത്ത് അല്പം സോഡ പുരട്ടി വച്ചാൽ മതിയാകും. ഇങ്ങനെ ചെറിയ പൊടിക്കൈകളിലൂടെ വീട്ടിലിരുന്ന് കൊണ്ട് തന്നെ അത്യാവശ്യം കറകൾ വസ്ത്രങ്ങളിൽ നിന്നും കളയാവുന്നതാണ്.

Credits : one india Malayalam