റവയും ചെറുപഴവും ഉപയോഗിച്ച് ഒരു അടിപൊളി വിഭവം ഉണ്ടാക്കിയാലോ. വെറും അഞ്ചു മിനിറ്റു മതി.

വീട്ടിൽ റവയും ചെറുപഴവും ഇരിക്കുന്നുണ്ടോ? എങ്കിൽ കിഴേ നൽകിയിരിക്കുന്ന രീതിയിൽ ചെയ്തു നോക്കൂ. ഒരു അടിപൊളി പലഹാരം തയ്യാറാക്കാം. ഇതിലേക്ക് ആവശ്യമായ കൂട്ടും എങ്ങനെ ഉണ്ടാക്കാം എന്നും കീഴെ നൽകിയിരിക്കുന്നു. ഒരു പാൻ ചൂടാക്കി അതിലേക്ക് ഒരു സ്പൂൺ നെയ്യ് ചേർക്കുക. നെയ് ചൂടായതിനു ശേഷം ഇതിലേക്ക് മുറിച്ചു വെച്ചിരിക്കുന്ന ചെറുപഴം ചേർക്കുക.

മൂന്ന് ചെറു പഴത്തിന്റെ അളവിലാണ് ഇവിടെ പാകം ചെയ്തിരിക്കുന്നത്. പഴം നന്നായി വഴന്നു വന്നാൽ ഇതിലേക്ക് നാല് ടേബിൾ സ്പൂൺ പഞ്ചസാര ചേർക്കുക. ഇതിലേക്ക് അര കപ്പ് ചിരകിയ തേങ്ങയും, ഒരു നുള്ള് ഏലക്കാ പൊടിയും ചേർത്ത് നന്നായി മിക്സ് ചെയ്ത് എടുക്കുക. ഏകദേശം രണ്ടു മിനിറ്റോളം ഇങ്ങനെ മിക്സ് ചെയ്യണം.

ഇതിലേക്ക് മുക്കാൽ കപ്പ് റവ ചേർത്ത് വീണ്ടും നന്നായി മിക്സ് ചെയ്ത് എടുക്കുക. ഒരു നുള്ള് ഉപ്പും ചേർക്കുക. ഇവയെല്ലാം നന്നായി മിക്സ് ആയതിനു ശേഷം തീ കെടുത്തി ചൂടാറാൻ വെക്കാവുന്നതാണ്. ചൂടാറിയതിനുശേഷം ഇതിലേക്ക് അര ടീസ്പൂൺ കരിഞ്ചീരകം ചേർത്ത് നന്നായി കൈ ഉപയോഗിച്ച് കുഴച്ചെടുക്കുക.

നന്നായി കുഴച്ചെടുത്തവയിൽ നിന്നും ചെറിയ ഉരുളകളാക്കി മാറ്റുക. ഒരു പാനിൽ അൽപം വെളിച്ചെണ്ണ ചേർത്ത് നന്നായി തിളപ്പിക്കുക. എണ്ണ തിളച്ചതിനുശേഷം ഇതിലേക്ക് നേരത്തെ ഉരുളകളാക്കി വെച്ചവയിൽ നിന്നും ഓരോന്ന് എടുത്ത് ഫ്രൈ ചെയ്തെടുക്കുക. നന്നായി മൊരിഞ്ഞതിനു ശേഷം ഒരു പാത്രത്തിലേക്ക് മാറ്റി കഴിക്കാവുന്നതാണ്.

Credit : Nunu’s Tasty Kitchen

x