വെറും 3 ചേരുവകൾ കൊണ്ട് 3 മിനിറ്റ് കൊണ്ട് തയ്യാറാക്കാൻ പറ്റുന്ന പലഹാരം. നാല് ദിവസം വരെ കേടുകൂടാതെ കഴിക്കാനും പറ്റും.

രണ്ടു കോഴിമുട്ട ഒരു ബൗളിലേക്ക് പൊട്ടിച്ചൊഴിക്കുക. ഇതിലേക്ക് നിങ്ങളുടെ ആവശ്യത്തിനുള്ള പഞ്ചസാര ചേർക്കുക. ഏകദേശം രണ്ട് ടേബിൾ സ്പൂൺ പഞ്ചസാര ആണ് ചേർക്കേണ്ടത്. ശേഷം ഇവ നന്നായി ബീറ്റ് ചെയ്ത് എടുക്കുക. പഞ്ചസാര കോഴിമുട്ടയിൽ അലിയുന്നത് വരെ ബീറ്റ് ചെയ്യണമെന്നില്ല.

നല്ലതുപോലെ ബീറ്റ് ചെയ്തെടുത്ത ഈ കൂട്ടിലേക്ക് ഒരു കപ്പ് റവ ചേർക്കുക. വറുത്ത റവയും വരുക്കാത്ത റവയും ഉപയോഗിക്കാം. റവ കോഴിമുട്ടയും ആയി നന്നായി മിക്സ് ചെയ്യുക. മിക്സ് ചെയ്ത് എടുത്ത റവ 10 മിനിറ്റ് അടച്ചു വച്ച് മാറ്റിവയ്ക്കുക. പത്ത് മിനിറ്റിന് ശേഷം മാവ് നോക്കുമ്പോൾ വളരെ കട്ടിയുള്ള മാവ് ആയിരിക്കും.

ഇതിൽനിന്നും ചെറിയ ഉരുളകൾ ഉരുട്ടിയെടുക്കുക. ശേഷം ഇവ കയ്യിൽ വെച്ച് കട്ട്ലൈറ്റിന്റെ രൂപത്തിൽ പരത്തുക. ഇതേ സമയം ഒരു പാനിലേക്ക് അല്പം വെളിച്ചെണ്ണ ഒഴിച്ച് തിളപ്പിക്കുക. വിളിച്ചത് നന്നായി തിളച്ചതിന് ശേഷം തീ ചുരുക്കി വയ്ക്കുക.

ശേഷം പരത്തി വച്ചിരിക്കുന്ന ഓരോ മാവും ഇതിലേക്ക് ഇട്ട് ഫ്രൈ ചെയ്യുക. ഒരു വശം നന്നായി മൊരിഞ്ഞു വരുമ്പോൾ തിരിച്ചിട്ട് മറുവശവും നന്നായി മൊരിയിപ്പിച്ച് വേവിക്കുക. ശേഷം മറ്റൊരു പാത്രത്തിലേക്ക് മാറ്റി കഴിക്കാവുന്നതാണ്. തയ്യാറാക്കിയ ഈ പലഹാരം മൂന്നു ദിവസം വരെ എടുത്ത് വെച്ച് കഴിക്കാവുന്നതാണ്.

Credits : ladies planet by ramshi

x