വെറും മൂന്ന് ടീസ്പൂൺ ഓയിലും റവയും ശർക്കരയും ഉപയോഗിച്ചുകൊണ്ട് ഒരു കിടിലൻ വിഭവം ഉണ്ടാക്കാം

വെറും മൂന്ന് ടീസ്പൂൺ ഓയിലും റവയും ശർക്കരയും ഉപയോഗിച്ചുകൊണ്ട് ഒരു കിടിലൻ വിഭവം ഉണ്ടാക്കാൻ പഠിക്കാം. ഇതിലേക്ക് ആവശ്യമായ സാധനങ്ങളും എങ്ങനെ ഉണ്ടാക്കാം എന്നിങ്ങനെയുള്ള കാര്യങ്ങൾ എല്ലാം കീഴേ നൽകിയിരിക്കുന്നു. ഒരു പാനിലേക്ക് 2 കപ്പ് വെള്ളം ഒഴിക്കുക. ഇതിലേക്ക് മധുരത്തിനായി ആവശ്യത്തിന് ശർക്കര ചേർക്കുക. മുക്കാൽ കപ്പ് ശർക്കരയ്ക്ക് ഒരു നുള്ള് ഉപ്പു പൊടി എന്ന നിരക്കിൽ ചേർക്കണം . ശേഷം ഒന്നു തിളപ്പിച്ചെടുക്കുക. തിളച്ചു വരുന്ന ശർക്കര ലൈനിലേക്ക് ഒരു കപ്പ് റവ ചേർക്കുക. വറുത്ത റവയും വറുക്കാത്ത റവയും ഏതും ഉപയോഗിക്കാം.

നല്ല രീതിയിൽ ഇളക്കി കഴിഞ്ഞാൽ കുറുകി വരുന്നത് കാണാൻ സാധിക്കും. ഇതിലേക്ക് ഒരു ടേബിൾ സ്പൂൺ നെയ്യ് ചേർത്ത് ഇളക്കുക. പാനിൽ നിന്ന് വിട്ടുപോരുന്ന പരിവ് ആകുമ്പോൾ മറ്റൊരു പാത്രത്തിലേക്ക് മാറ്റി വെക്കാവുന്നതാണ്. ഒന്ന് ചൂടാറിയതിനു ശേഷം, കയ്യിൽ നെയ്യ് പുരട്ടി കൊണ്ട് മാവ് സോഫ്റ്റായി കുഴച്ചെടുക്കുക. നല്ല രീതിയിൽ കുഴച്ച് എടുത്തതിനുശേഷം ഇതിലേക്ക് അരക്കപ്പ് ഉണങ്ങിയ തേങ്ങ ചേർത്ത് കൊടുക്കുക.

വീണ്ടും കയ്യിൽ നെയ്യ് പുരട്ടി കൊണ്ട് കുഴച്ചെടുക്കുക. ഓയിൽ ആയാലും ഉപയോഗിച്ചാൽ മതി. എടുത്തിരിക്കുന്ന മാവിന്റെ പകുതിയെടുത്ത് പരത്തി എടുക്കാവുന്നതാണ്. വളരെ കനം കുറഞ്ഞ രീതിയിൽ പരിത്തി എടുക്കാതെ സൂക്ഷിക്കണം. പരത്തി എടുത്ത മാവിൽ നിന്ന് ഒരു ഗ്ലാസ് ഉപയോഗിച്ചുകൊണ്ട് റൗണ്ട് ഷേപ്പിൽ ഓരോ കഷണങ്ങൾ മുറിച്ചെടുക്കുക.

ഇങ്ങനെ ബാക്കിയുള്ളതും ചെയ്യുക. ഒരു പാനിൽ 3 ടേബിൾ സ്പൂൺ ഓയിൽ ഒഴിച്ച് ചൂടാക്കുക. ഓയിൽ തിളച്ചതിനുശേഷം ഓരോന്നോരോന്നായി ഫ്രൈ ചെയ്ത് എടുക്കാവുന്നതാണ്. ഒരു സൈഡ് മൊരിഞ്ഞു വരുമ്പോൾ മറിച്ചിട്ടു മറുപുറം മൊരിഞ്ഞ് എടുക്കാവുന്നതാണ്.

Credit : Amma Secret Recipes

x