റവയും ഉരുളക്കിഴങ്ങും ഉണ്ടോ? എങ്കിൽ ഇങ്ങനെ ചെയ്തു നോക്കൂ

ഒരു കപ്പ് റവ ഒരു ബൗളിലേക്ക് ചേർക്കുക. ഇതിലേക്ക് അരക്കപ്പ് പുളി കുറഞ്ഞ തൈര് ചേർക്കുക. ആവശ്യത്തിന് ഉപ്പും ഒരു നുള്ളു മഞ്ഞൾപൊടിയും ചേർത്ത് ഇത് നന്നായി മിക്സ് ചെയ്യുക. വറുത്ത റവയും വർക്കാത്ത റവയും ഇതിനായി ഉപയോഗിക്കാവുന്നതാണ്. ഇതിലേക്ക് ആവശ്യത്തിനു വെള്ളമൊഴിച്ച് ദോശ മാവിന്റെ രീതിയിൽ കലക്കി എടുക്കുക. ശേഷം 20 മിനിറ്റ് മാറ്റി വയ്ക്കുക.

ഒരു പാനിൽ അല്പം വെളിച്ചണ്ണ ഒഴിച്ച് തിളപ്പിക്കുക. വെളിച്ചെണ്ണ ചൂടായതിനു ശേഷം ഇതിലേക്ക് ഒരു സബോള ചെറുതായി അരിഞ്ഞ് ചേർക്കുക. ഇതോടൊപ്പം രണ്ട് പച്ചമുളക് നീളത്തിലരിഞ്ഞതും ചേർത്ത് മൂപ്പിച്ചെടുക്കുക. ഇതിലേക്ക് ആവശ്യത്തിന് ഉപ്പും ഒരു ടീസ്പൂൺ ഇഞ്ചി വെളുത്തുള്ളി പേസ്റ്റും ചേർത്ത് ഇളക്കുക. ഇതിന്റെ പച്ചമണം മാറുമ്പോൾ ഇതിലേയ്ക്ക് കാൽ ടീസ്പൂൺ മഞ്ഞൾപ്പൊടിയും, ഏരുവിന് ആവശ്യമായ മുളകുപൊടിയും, അര ടീസ്പൂൺ മല്ലിപ്പൊടിയും,അര ടീസ്പൂൺ ഗരം മസാലയും ചേർത്ത് പച്ചമണം മാറുന്നതുവരെ ഇളക്കുക.

രണ്ടു ഉരുളക്കിഴങ്ങ് വേവിച്ച് തൊലി കളഞ്ഞ് ഉടച്ചെടുക്കുക. ഇത് നേരത്തെ തയ്യാറാക്കി കൊണ്ടിരിക്കുന്നു മസാലയിലേക്ക് ചേർത്ത് മിക്സ് ചെയ്യുക. ഇതിലേക്ക് ആവശ്യത്തിന് ഉപ്പും ചേർക്കാവുന്നതാണ്. 20 മിനിറ്റിനു ശേഷം നേരത്തെ തയ്യാറാക്കി വച്ചിരിക്കുന്ന മാവിൽ നിന്നും ആവശ്യത്തിന് മാവെടുത്ത് ഇഡ്ഡലിത്തട്ടിൽ ഒഴിക്കുക. ശേഷം ആവി കയറ്റി വേവിക്കുക. കാൽ മണിക്കൂറിനുള്ളിൽ തന്നെ ഇത് വെന്തു വരുന്നതാണ്.

ശേഷം തണുക്കാൻ വയ്ക്കുക. തണുത്തതിനുശേഷം ഇഡ്ഡലിത്തട്ടിൽ നിന്നും ഇത് വേർതിരിക്കുക. ശേഷം ഇതിനെ രണ്ടായി മുറിക്കുക. നേരത്തെ തയ്യാറാക്കിയ മസാല ഓരോ ചെറിയ ഉരുളകളായി ഉരുട്ടുക. ശേഷം കൈ ഉപയോഗിച്ച് ഇഡ്ഡലിയുടെ വലുപ്പത്തിൽ പരത്തുക. പരുത്തിയിടുത്ത ഓരോന്നും നേരത്തെ പകുതി മുറിച്ച് വച്ചിരിക്കുന്ന മാവിന്റെ മുകളിലായി വെക്കുക.ശേഷം മുറിച്ചു വച്ചിരിക്കുന്ന കഷണം ഇതിന് മുകളിൽ വയ്ക്കുക.

ഇതേപോലെ ബാക്കിയുള്ളതും ചെയ്തെടുക്കുക. ഒരു പാൻ ചൂടാക്കാൻ വെക്കുക. ഇതിലേക്ക് ആവശ്യത്തിന് വെളിച്ചെണ്ണ ഒഴിച്ച് ചൂടാക്കുക. ശേഷം നേരത്തെ തയ്യാറാക്കി വെച്ചിരിക്കുന്നവയിൽ നിന്നും ഓരോന്നും എടുത്ത് രണ്ട് വശം നന്നായി മോരിയിച്ച് എടുക്കുക. മറ്റൊരു പാത്രത്തിലേക്ക് മാറ്റി കഴിക്കാവുന്നതാണ്.

Credits : Amma Secret recipes

x