റവ വീട്ടിലുണ്ടോ. എങ്കിൽ ഇങ്ങനെ ഒരു പലഹാരം ഉണ്ടാക്കി നോക്കൂ. കറി വേണ്ട.

ഈ പലഹാരം ഉണ്ടാക്കുന്നത് എങ്ങനെ എന്നും ഇതിലേക്ക് ആവശ്യമായ ചേരുവകൾ എന്തെല്ലാം എന്നും കീഴെ നൽകിയിരിക്കുന്നു. ഒരു കപ്പ് റവ ഒരു മിക്സിയുടെ ജാറിലേക്ക് ചേർക്കുക. വറുത്ത റവയോ വറുക്കാത്ത റവയോ ഉപയോഗിക്കാവുന്നതാണ്. ഇതിലേക്ക് അര കപ്പ് തേങ്ങ ചിരകിയത് ചേർക്കുക. ഇതോടൊപ്പം 4 ചുവന്നുള്ളി ചെറുതും ചേർക്കുക.

ആവശ്യത്തിന് ഉപ്പും ആവശ്യത്തിന് വെള്ളവും ചേർത്ത് നന്നായി അരച്ചിടുക്കുക. ഒഴിക്കുന്ന വെള്ളത്തിന്റെ അളവ് ഇട്ടിരിക്കുന്ന തേങ്ങയുടെ മുകളിൽ നിൽക്കുന്ന രീതിയിൽ ആവണം. അരച്ചെടുത്ത ഈ മാവ് മറ്റൊരു ബൗളിലേക്ക് മാറ്റി, ഒരു ടിസ്പൂൺ പെരുംജീരകം ചേർത്ത് നന്നായി മിക്സ് ചെയ്യുക.

ദോശ ഉണ്ടാക്കുവാൻ ആയിട്ടുള്ള മാവ് റെഡിയായിരിക്കുകയാണ്. ഒരു പാനിൽ അൽപം വെളിച്ചെണ്ണ തേച്ചുപിടിപ്പിക്കുക. പാൻ ചൂടായതിനു ശേഷം ഇതിലേക്ക് ഒരു തവി മാവൊഴിച്ച് പരത്താതെ വയ്ക്കുക. ശേഷം ഒരു മൂടിവെച്ച് വേവിക്കുക. ഒരു വശം നന്നായി മൊരിഞ്ഞു കഴിഞ്ഞാൽ മറിച്ചിട്ട് മറുവശവും വേവിക്കുക.

ഇരുവശവും നന്നായി മൊരിഞ്ഞു കഴിഞ്ഞാൽ മറ്റൊരു പാത്രത്തിലേക്ക് മാറ്റാവുന്നതാണ്. ഇത് പോലെ തന്നെ ബാക്കിയുള്ള മാവും ചെയ്തെടുക്കുക. വളരെ എളുപ്പം തന്നെ റവ ഉപയോഗിച്ച് ഉണ്ടാക്കിയ ഈ പലഹാരം ചൂടാറുന്നതിനു മുൻപേ കഴിക്കാവുന്നതാണ്.

Credits : she book

x