റവ ഉപയോഗിച്ച് ക്രിസ്പി ആയിട്ടുള്ള ഒരു പൂരി തയ്യാറാക്കിയാലോ.

നമ്മളിൽ ഭൂരിഭാഗം വ്യക്തികളും ഗോതമ്പ് പൂരി ഉണ്ടാക്കി കഴിച്ചവരാണ്. എന്നാൽ റവ ഉപയോഗിച്ച് ക്രിസ്പി ആയിട്ടുള്ള ഒരു പൂരി തയ്യാറാക്കിയാലോ. വളരെ എളുപ്പം തയ്യാറാക്കാൻ സാധിക്കുന്ന ഈ പൂരി എങ്ങനെ ഉണ്ടാക്കാം എന്ന് നോക്കാം. ഒരു മിക്സിയുടെ ജാറിലേക്ക് ഒരു കപ്പ് റോസ്റ്റ് ചെയ്തിട്ടുള്ള റവ ചേർക്കുക.

ഇത് നന്നായി പൊടിച്ചെടുക്കുക. ഇത് മറ്റൊരു ബൗളിലേക്ക് മാറ്റിയിട്ട്, ഇതിലേക്ക് ആവശ്യത്തിന് ഉപ്പും, ഒന്നര ടേബിൾസ്പൂൺ ഓയിലും ചേർക്കുക. ഇവയെല്ലാം ചേർത്ത് കൈ ഉപയോഗിച്ച് നന്നായി മിക്സ് ചെയ്യുക. ശേഷം ഇതിലേക്ക് പച്ചവെള്ളം ആവശ്യത്തിന് ഒഴിച്ച് കുഴച്ചെടുക്കുക. റവ ആയതുകൊണ്ട് തന്നെ വളരെ ലൂസ് ആയിട്ടാണ് ഇത് കുഴച്ച് എടുക്കേണ്ടത്.

കുഴച്ചെടുത്ത റവ ഒരു അഞ്ചു മിനിറ്റ് മാറ്റി വയ്ക്കുക. 5 മിനിറ്റിന് ശേഷം ഇതിൽ നിന്നും ചെറിയ ഉരുളകൾ ഉണ്ടാക്കി എടുക്കുക. ശേഷം ഓരോ ഉരുളകളും പരത്തിയെടുക്കുക. വളരെ കട്ടി കുറച്ച് പരത്തി എടുക്കാൻ പാടില്ല. ഒരു പാനിലേക്ക് ആവശ്യത്തിന് വെളിച്ചെണ്ണ ഒഴിച്ച് തിളപ്പിക്കുക.

വെളിച്ചെണ്ണ തിളച്ചതിനുശേഷം ഇതിലേക്ക് നേരത്തെ പരത്തി വച്ചിരിക്കുന്നത് ഓരോന്നായി ഫ്രൈ ചെയ്ത് എടുക്കുക. സാധാരണ പൂരി ഫ്രൈ ചെയ്യുന്നത് പോലെ തന്നെയാണ് ഇതും ഫ്രൈ ചെയ്യുനത്. പൂരി പൊന്തി വന്നുകഴിഞ്ഞാൽ മറ്റൊരു പാത്രത്തിലേക്ക് മറ്റാവുന്നതാണ്. വളരെ എളുപ്പത്തിൽ തയ്യാറാക്കാൻ സാധിക്കുന്ന റവ പൂരി ഏതെങ്കിലും കറി ഉപയോഗിച്ച് കഴിക്കാവുന്നതാണ്.

Credits : ഉമ്മച്ചിന്റെ അടുക്കള by shereena