ഇനി ഡിന്നറിനു അടിപൊളി പത്തിരി ഉണ്ടാക്കാം. റവ മാത്രം മതി.

റവ കൊണ്ട് ഡിന്നറിന് അടിപൊളി പത്തിരി ഉണ്ടാക്കാം. പൊറോട്ടയും പത്തിരിയും തോറ്റുപോകുന്ന ഈ ഐറ്റം എങ്ങനെയാണ് വളരെ എളുപ്പത്തിൽ തയ്യാറാക്കുന്നത് എന്ന് നോക്കാം. ഇതിനായി ഒരു കപ്പ് റവ എടുക്കുക.

ഇത് മിക്സിയിലിട്ട് നന്നായി പൊടിച്ചെടുക്കുക. അതിനു ശേഷം അടുപ്പിൽ ഒരു വലിയ പാൻ വച്ച് അതിലേക്ക് ഒന്നേമുക്കാൽ കപ്പ് വെള്ളം ഒഴിക്കുക. ഇനി ഇതിലേക്ക് ആവശ്യത്തിന് ഉപ്പ് ചേർത്ത ശേഷം നന്നായി തിളപ്പിക്കുക.

വെള്ളം നന്നായി തിളച്ചു വരുമ്പോൾ ഇതിലേക്ക് പൊടിച്ചു വച്ച റവ കുറച്ച് ആയി ഇട്ട് കൊടുത്ത് നന്നായി മിക്സ് ചെയ്തു എടുക്കുക. അതിനു ശേഷം 8 മിനിറ്റ് വരെ എങ്കിലും നന്നായി ഇളക്കിയാൽ മാത്രമേ ഇത് വെന്ത് വരുകയുള്ളൂ.

നന്നായി വന്നതിനുശേഷം ഒരു പാത്രത്തിലേക്ക് ഈ റവ പരത്തിവെക്കുക. അതുനു ശേഷം ഇതിലേക്ക് അരക്കപ്പ് മൈദ കുറച്ച് ആയി ഇട്ടുകൊടുത്ത ശേഷം കുഴച്ചെടുക്കുക. ചെറുചൂടോടെ വേണം കുഴച്ച്‌ എടുക്കാൻ. വിള്ളൽ ഇല്ലാതെ കുഴച്ചെടുക്കണം. ഒട്ടിപ്പിടിക്കുന്നെങ്കിൽ കയ്യിൽ അല്പം ഓയിൽ പുരട്ടിയതിനുശേഷം നന്നായി കുഴച്ചെടുക്കുക.

ഇതിൽനിന്നും ചപ്പാത്തിക്കും പത്തിരിക്കും എടുക്കുന്ന പോലെ ഉരുളകളാക്കി മാറ്റുക. ഇനി ഒരു കൗണ്ടർ ടോപ്പിലോ ചപ്പാത്തിപ്പലകയിലോ പൊടി വിതറിയ ശേഷം നന്നായി പരത്തി എടുക്കുക. ഇനിയിത് ചുട്ടെടുക്കാവുന്നതാണ്. ഇതിനായി പാൻ അടുപ്പിൽ വെച്ച് അതിലേക്ക് അൽപം നെയ്യ് പുരട്ടി കൊടുക്കുക. ഇനി ഇത് നന്നായി ചൂടായതിനു ശേഷം പരത്തി വെച്ച മാവ് ചുട്ടെടുക്കുക. ഇതിനു മുകളിലും നെയ് പുരട്ടി കൊടുത്താൽ നല്ല ടേസ്റ്റ് ആണ്.

ഇനി ഇത് പൊങ്ങി വരുന്നതായിരിക്കും. നന്നായി ചുട്ടെടുത്ത് പാത്രത്തിലേക്ക് മാറ്റുക. ടേസ്റ്റി ആയ റവ പത്തിരി തയ്യാർ.

x