ഇനി റവ ഉപയോഗിച്ചും പാലപ്പം തയ്യാറാക്കാം. വളരെ എളുപ്പം.

സാധാരണ രീതിയിൽ അരി അരച്ചു പാലപ്പം വയ്ക്കുന്ന രീതി പതിവാണ്. എന്നാൽ റവ ഉപയോഗിച്ച് പാലപ്പം ഉണ്ടാക്കുന്ന രീതി ആർക്കെങ്കിലും അറിയാമോ. എങ്ങനെ തയ്യാറാക്കാം എന്ന് നോക്കാം. ഒരു ടീസ്പൂൺ ഇൻസ്റ്റന്റ് ഈസ്റ്റ് ഒരു പാത്രത്തിലേക്ക് മാറ്റുക. ഇതിലേക്ക് ഒരു ടീസ്പൂൺ പഞ്ചസാരയും മൂന്നു ടീസ്പൂൺ ഇളം ചൂട് വെള്ളവും ചേർത്ത് നന്നായി മിക്സ് ചെയ്ത് മാറ്റി വെക്കുക.

മറ്റൊരു മിക്സിയുടെ ജാറിലേക്ക് ഒരു കപ്പ് വറുത്ത റവ ചേർക്കുക. ഇതിലേക്ക് നേരത്തെ കുതിർത്തു വച്ചിരുന്ന ഈസ്റ്റ് മുഴുവനായി ചേർക്കുക. ഇതോടൊപ്പം ഇതിലേക്ക് അര കപ്പ് തേങ്ങ ചിരകിയതും ആവശ്യത്തിനുള്ള ഉപ്പും ചേർക്കുക.

ഇതിലേക്ക് ആവശ്യത്തിനുള്ള ഇളംചൂട് വെള്ളം ഒഴിച്ച് നന്നായി അരച്ചെടുക്കുക. ദോശ മാവിന്റെ കട്ടിയിലാണ് ഇവ അരച്ച് എടുക്കേണ്ടത്. തയ്യാറാക്കിയ മാവ് മറ്റൊരു ബൗളിലേക്ക് മാറ്റി അല്പം സമയം പൊന്തുവാൻ മാറ്റി വെക്കുക.

മാവ് പൊന്തി വന്നതിന് ശേഷം ഒരു പാലപ്പം ചട്ടി ചൂടാക്കാൻ വെക്കുക. ഇതിലേക്ക് ഒരു തവി മാവ് ഒഴിച്ച് ചുറ്റിച്ച് പാലപ്പം പരത്തുക. ശേഷം തീ ചുരുക്കിയിട്ട് ഇവ അടച്ച് വെച്ച് വേവിക്കുക. നന്നായി വെന്ത് വരുമ്പോൾ മറ്റൊരു പാത്രത്തിലേക് മാറ്റാവുന്നതാണ്. ഇതുപോലെ ബാക്കിയുള്ള മാവും ചെയ്തെടുക്കുക. വളരെ എളുപ്പം തയ്യാറാക്കാൻ സാധിക്കുന്ന റവ പാലപ്പം കഴിക്കാവുന്നതാണ്.

Credits : ഉമ്മച്ചിന്റെ അടുക്കള by shereena

x