റവ വീട്ടിൽ ഉണ്ടോ. എങ്കിൽ ഇന്നു തന്നെ തയ്യാറാക്കാം വായിലിട്ടാൽ അലിഞ്ഞു പോവുന്ന റവ ഹൽവ.


സ്വീറ്റ്സ് ഒക്കെ ഇഷ്ടമുള്ളവർക്ക് ഈയൊരു ഹൽവ തീർച്ചയായും ഇഷ്ടപ്പെടും. ഇതിനായി അധികം ചേരുവകൾ ഒന്നും തന്നെ വേണ്ട. വെറും കുറച്ച് ചേരുവകൾ കൊണ്ട് 5 മിനുട്ട് കൊണ്ട് തയ്യാറാക്കാം ഈ ടേസ്റ്റി ഹൽവ. ഇനി ഇത് തയ്യാറാക്കാൻ എന്തൊക്കെ ചേരുവകൾ വേണമെന്ന് നോക്കാം.

റവ/തരി- 2 കപ്പ്, പഞ്ചസാര – 1 കപ്പ്, ഏലക്കായ – 1 ടീസ്പൂൺ, പശുവിൻ നെയ്യ് – 4 ടീസ്പൂൺ, പഞ്ചസാര – 4 ടേബിൾ സ്പൂൺ, വെള്ളം – 1 ടേബിൾ സ്പൂൺ, ഏലക്കായ് പൊടി – 1 ടീസ്പൂൺ.

ഇത്രയും ചേരുവകൾ കൊണ്ട് നമുക്ക് എളുപ്പത്തിൽ ഉണ്ടാക്കിയെടുക്കാം. ആദ്യം റവ എടുത്ത് ബൗളിലിടുക. അതിൽ വെള്ളം ഒഴിച്ച് വയ്ക്കുക. അങ്ങനെ 1 മണിക്കൂറോളം വയ്ക്കുക. ഒരു ഒരു മണിക്കൂർ കഴിഞ്ഞ് റവ എടുത്ത് കൈ കൊണ്ട് നന്നായി കുഴക്കുക. അപ്പോൾ ആ വെള്ളത്തിൽ റവയുടെ വെള്ളം ആയി വരും. അത് അരിച്ച് ഒരു ബൗളിലേക്ക് മാറ്റി വയ്ക്കുക. പിന്നീട് കുറച്ച് വെള്ളം ഒഴിച്ച് കുഴക്കുക. അതും അരിച്ചെടുക്കുക. ശേഷം ഒരിക്കൽ കൂടി കുറച്ച് വെള്ളം ഒഴിച്ച് കുഴച്ച് അതും അരിച്ചെടുക്കുക.

ഇതെടുത്തതിനു ശേഷം റവയുടെ പീര കളയുക. ശേഷം ഒന്നുകൂടി അരിച്ചെടുക്കുക. പിന്നീട് അതെടുത്ത് ചുവട് കട്ടിയുള്ള പാത്രത്തിൽ ഒഴിക്കുക. നോൺസ്റ്റിക് പാത്രം ആണ് നല്ലത്. അതിൽ ഒഴിച്ച ശേഷം പാത്രമെടുത്ത് ഗ്യാസിൽ വയ്ക്കുക. തീ ഓണാക്കിയ ശേഷം ഇളക്കി കൊണ്ടിരിക്കുക. കൈയെടുക്കാതെ ഇളക്കുക. കുറച്ച് ചൂടായി വരുമ്പോൾ അതിൽ പഞ്ചസാര ചേർത്ത് ഇളക്കുക. ശേഷം ഒരു 2 ടീസ്പൂൺ പശുവിൻ നെയ്യ് ഒഴിച്ച് ഇളക്കുക. പിന്നീട് ഒരു പാനെടുത്ത് അതിൽ 4 ടേബിൾ സ്പൂൺ പഞ്ചസാര ചേർക്കുക. ശേഷം 1 ടേബിൾ സ്പൂൺ വെള്ളവും ഒഴിച്ച് തീ കത്തിക്കുക. പിന്നെ പഞ്ചസാര ബ്രൗൺകളറാവുന്നതു വരെ കാരമലൈസ് ചെയ്യുക. ശേഷം അതെടുത്ത് നമ്മൾ ഹൽവ തയ്യാറാക്കാൻ വച്ച റവയുടെ വെളളത്തിൽ ഒഴിക്കുക. നല്ല രീതിയിൽ മിക്സാക്കുക. പിന്നീട് ഇളക്കി കൊണ്ടിരിക്കുക.

ഇനി ഇതിലോട്ട് അണ്ടിപ്പരിപ്പും, ഏലക്കായ പൊടിച്ചതും ചേർത്ത് മിക്സാക്കുക. ശേഷം 2 ടീസ്പൂൺ പശുവിൻ നെയ്യ് കൂടി ചേർത്ത് മിക്സാക്കുക. അപ്പോഴേക്കും വറ്റി ഹൽവയുടെ പോലെ കട്ടിയായി വരുമ്പോൾ ഇറക്കി വയ്ക്കുക. പിന്നീട് ഇത് ഒഴിച്ചു വയ്ക്കാൻ ആവശ്യമായ ഒരു പാത്രം എടുക്കുക. അതിൽ നെയ്യ് തടവുക. പിന്നീട് അതിൽ നമ്മൾ തയ്യാറാക്കി വച്ച ഹൽവ മിക്സ് ഒഴിക്കുക. സെറ്റാവാൻ വയ്ക്കുക. സെറ്റായ ശേഷം പീസാക്കി സെർവ്വിംങ് പാത്രത്തിലേക്ക് മാറ്റുക. നല്ല സൂപ്പർ ടേസ്റ്റിൽ ഹൽവ റെഡി.

x