വളരെ എളുപ്പം വീട്ടിലുള്ള റവയും നാളികേരം ചിരകിയതും ഉപയോഗിച്ച് ഉണ്ടാക്കാൻ സാധിക്കുന്ന ഒരു അടിപൊളി ദോശ പരിചയപ്പെടാം. വെറും മൂന്നു കൂട്ടു മാത്രമാണ് ഈ പലഹാരമുണ്ടാക്കാൻ ആവശ്യം വരുന്നത്. ഏതൊരു വ്യക്തിക്കും വളരെ എളുപ്പം ഉണ്ടാക്കാനും സാധിക്കും. ഇതിനായി ആവശ്യമായിട്ടുള്ള ചേരുവകളും എങ്ങനെ ഉണ്ടാക്കാമെന്നും കീഴെ നൽകിയിരിക്കുന്നു.
ഒരു മിക്സിയുടെ ജാറിലേക്ക് വറുത്ത റവയോ വറുക്കാത്ത റവയോ ഒരു കപ്പ് ചേർക്കുക. ഇതിലേക്ക് മുക്കാൽ കപ്പ് തേങ്ങ ചിരകിയത് ചേർക്കുക. അരക്കപ്പ് തേങ്ങ ചിരകിയത് ചേർത്താലും മതിയാകും. ഇതിലേക്ക് ഒരു ആറ് ചുവന്നുള്ളിയും അര ടീസ്പൂൺ പെരുംജീരകവും ചേർക്കുക.
ആവശ്യത്തിന് വെള്ളവും ചേർത്ത് നന്നായി അരച്ചെടുക്കുക. Shesham ആവശ്യത്തിന് ഉപ്പും ചേർത്ത് നന്നായി മിക്സ് ചെയ്യുക. ദോശ മാവിന്റെ കട്ടിയിൽ ആയിരിക്കണം ഈ മാവ് മിക്സ് ചെയ്യേണ്ടത്. ഒരു നോൺസ്റ്റിക് പാൻ ചൂടാക്കാൻ വെക്കുക. പാൻ ചൂടായതിനു ശേഷം ഇതിലേക്ക് നേരത്തെ തയ്യാറാക്കി വച്ചിരുന്ന മാവിൽ നിന്നും ഒരല്പം മാവെടുത്ത് ദോശ പരത്തുക.
വളരെ കനം കുറഞ്ഞ രീതിയിൽ പരത്താതെ ശ്രദ്ധിക്കുക. സാധാരണ ചട്ടിയാണെങ്കിൽ ഒരു അല്പം വെളിച്ചെണ്ണ തേച്ചതിനുശേഷം ദോശ പരത്തുക. മറ്റൊരു പാത്രം കൊണ്ട് ഇവ മൂടിവെച്ച് വേവിക്കുക. ഒരു വശം വെന്തു കഴിഞ്ഞാൽ മറുവശം തിരിച്ചു ഇടാവുന്നതാണ്. ബാക്കിവരുന്ന മാവും ഇതേ രീതിയിൽ ചെയ്തെടുക്കുക. മറ്റൊരു പാത്രത്തിലേക്ക് മാറ്റി കഴിക്കാവുന്നതാണ്.
Credits : Ladies Planet By Ramshi