റവ ഉപയോഗിച്ച് ദോശ തയ്യാറാക്കിയാലോ. വെറും 10 മിനിറ്റിനുള്ളിൽ തയ്യാറാക്കാം.

റവ കൊണ്ട് ദോശ എങ്ങനെ തയ്യാറാക്കാം എന്ന് നോക്കാം. ഇതിനായി ആവശ്യം വരുന്ന ചേരുവകളും എങ്ങനെ തയ്യാറാക്കാമെന്നും കീഴെ നൽകിയിരിക്കുന്നു. ഒരു പാനിൽ ഒരു കപ്പ് വെള്ളം ഒഴിച്ച് ചൂടാകാൻ വെക്കുക. ഇതിലേക്ക് ഒരു കപ്പ് തേങ്ങാപ്പാലും ചേർക്കുക. ഇതിലേക്ക് ആവശ്യത്തിന് ഉപ്പും ചേർത്ത് ഇളക്കി തിളപ്പിക്കുക.

ഇവ നന്നായി തിളച്ചു വരുന്നതിനു മുന്ന് തീ ചുരുക്കി വെച്ച് റവ് ഒരു കപ്പ് ചേർത്ത് നന്നായി മിക്സ് ചെയ്യുക. ശേഷം വെള്ളം മൊത്തത്തിൽ വറ്റി റവ സോഫ്റ്റ്‌ ആയി വരുമ്പോൾ തീ കെടുത്തി ചൂടാറാൻ മാറ്റി വെക്കുക. ചൂടാറിയതിനു ശേഷം ഈ റവയെ നന്നായി കുഴച്ചെടുക്കുക.

ഇതിൽ നിന്നും ചെറിയ ഉരുളകൾ ഉരുട്ടിയെടുത്ത് മാറ്റി വെക്കുക. മറ്റൊരു പാത്രത്തിനു മുകളിൽ അൽപം അരിപ്പൊടി വിതറി ഉരുട്ടി വെച്ചിരിക്കുന്ന ഓരോ ഉരുവകളും പരത്തിയെടുക്കുക. ഒരു നോൺ സ്റ്റിക്ക് പാൻ ചൂടാക്കാൻ വെക്കുക.

ഇങ്ങനെ പരത്തി വെച്ചിരിക്കുന്ന ഓരോന്നും വെച്ചുകൊടുത്ത് ചുട്ടെടുക്കുക. ഒരു വശം മൊരിയുമ്പോൾ തിരിച്ചിട്ട് മറുവശവും മൊരിയിപ്പിക്കുക. ശേഷം മറ്റൊരു പാത്രത്തിലേക്ക് മാറ്റുക. വളരെ എളുപ്പം തയ്യാറാക്കാൻ പറ്റിയ റവ ദോശ കഴിക്കാവുന്നതാണ്.

Credit’s : ഉമ്മച്ചിന്റെ അടുക്കള by shereena

x