റവയും ബ്രെഡ്ഡും വീട്ടിലുണ്ടോ. വ്യത്യസ്തമായ ബ്രെഡ് റോസ്റ്റ് തയ്യാറാക്കാം.

റവയും ബ്രെഡ്ഡും വീട്ടിലുണ്ടോ. എങ്കിൽ ഇങ്ങനെ ചെയ്തു നോക്കൂ. വളരെ എളുപ്പം തന്നെ തയ്യാറാക്കി എടുക്കാൻ സാധിക്കുന്ന ബ്രെഡ് റോസ്റ്റ്. ഇതിലേക്ക് ആവശ്യമായ ചേരുവകളും എങ്ങനെ ഉണ്ടാക്കാം എന്നും കീഴെ നൽകിയിരിക്കുന്നു. ഒരു ബൗളിലേക്ക് കാൽക്കപ്പ് റവ ചേർക്കുക. വറുത്ത റവയും, വറുക്കാത്ത റവയും ഉപയോഗിക്കാവുന്നതാണ്.

ഇതിലേക്ക് അര സബോള ചെറുതായി അരിഞ്ഞത് ചേർക്കുക. ഇതോടൊപ്പം അര തക്കാളി ചെറുതായി അരിഞ്ഞത് ചേർക്കുക. ആവശ്യാനുസരണം ഉപ്പും, പുളി കുറവുള്ള കട്ടിയുള്ള തൈര് രണ്ട് ടേബിൾ സ്പൂണും ചേർക്കുക. ഇവയെല്ലാം ചേർത്ത് നന്നായി ടിസ്പൂൺ ഉപയോഗിച്ച് മിക്സ് ചെയ്യുക. തൈര് വേണമെങ്കിൽ ഇനിയും ഉപയോഗിക്കാവുന്നതാണ്.

നാലു ബ്രെഡ് എടുക്കുക, ഓരോന്നിന്റെയും മുകളിലായി നേരത്തെ ചെയ്തു വച്ചിരിക്കുന്ന കൂട്ടിൽ നിന്നും രണ്ട് ടേബിൾസ്പൂൺ ചേർത്ത് തേച്ചുപിടിപ്പിക്കുക. ഇതേ പോലെ തന്നെ എല്ലാം ബ്രെഡും ചെയ്തെടുക്കുക. ഒരു പാൻ ചൂടാക്കാൻ വെക്കുക. പാൻ ചൂടായതിനു ശേഷം ഇതിലേക്ക് ഒരല്പം വെളിച്ചെണ്ണ തേച്ചുപിടിപ്പിക്കുക.

ശേഷം തയ്യാറാക്കി വച്ചിരിക്കുന്ന ബ്രെഡ്, മിക്സ് ഉള്ള ഭാഗം അടിയിൽ ആകുന്ന രീതിയിൽ പാനിൽ വെച്ച് ഫ്രൈ ചെയ്യുക. ഒരു വശം നന്നായി മൊരിഞ്ഞു കഴിഞ്ഞാൽ ബ്രെഡ് തിരിച്ചു വച്ച് മറുവശവും മൊരിയിപിച്ചെടുക്കുക. റവ ഉള്ള ഭാഗം ചെയ്യുമ്പോൾ തീ കുറച്ച് ഇട്ടു കുറച്ചധികം സമയം മൊരിയിപിക്കണം. വളരെ എളുപ്പത്തിൽ തയ്യാറാക്കാൻ സാധിക്കുന്ന ബ്രെഡ് റോസ്റ്റ് മറ്റൊരു പാത്രത്തിലേക്ക് മാറ്റി ചൂടാറുന്നതിനു മുൻപ് കഴിക്കാവുന്നതാണ്.

Credits : ഉമ്മച്ചിന്റെ അടുക്കള by shereena

x