നാടൻ രസം വീട്ടിൽ തന്നെ ഉണ്ടാക്കാം.

നാടൻ രസം വീട്ടിൽ തന്നെ ഉണ്ടാക്കാം. ഒരു നെല്ലിക്ക വലുപ്പത്തിൽ ഉള്ള വാളൻ പുളി ഒരു കപ്പ് ചൂടുവെള്ളത്തിൽ 10 മിനിറ്റ് കുതിർക്കാൻ ഇടുക. 10 മിനിറ്റിനുശേഷം അരിച്ചെടുത്ത പുളിവെള്ളം മാറ്റിവയ്ക്കുക. രണ്ട് ടീസ്പൂൺ കുരുമുളക് ചതച്ച് മാറ്റിവെക്കുക. ഒരു ഇഞ്ചി-ചെറിയ കഷ്ണം, എട്ടു വെളുത്തുള്ളി അല്ലി, 8 ചെറിയുള്ളി എന്നിവയും ചതച്ച് വെക്കുക.

ഒരു പാനിലേക്ക് മൂന്ന് ടേബിൾ സ്പൂൺ എണ്ണ ചേർത്ത് ചൂടാക്കുക. എണ്ണ ചൂടായിതിനു ശേഷം ഇതിലേക്ക് അര ടീസ്പൂൺ കടുകും കാൽ ടീസ്പൂൺ ഉലുവയും ചേർക്കുക. കടുക് പൊട്ടി തീരുമ്പോൾ ഇതിലേക്ക് 3 ഉണക്കമുളക് തീ ചുരുക്കി വെച്ച് ചേർക്കുക. നേരത്തെ ചതച്ച് വെച്ചിട്ടുള്ള ഇഞ്ചി വെളുത്തുള്ളി ഉള്ളി എന്നിവയും ചേർത്ത് വഴറ്റുക.

വഴന്ന് വരുമ്പോൾ ഇതിലേക്ക് ഒരു ടേബിൾ സ്പൂൺ മല്ലിപ്പൊടി, ഒരു ടീസ്പൂൺ മുളകുപൊടി, കാൽ ടീസ്പൂൺ മഞ്ഞൾപ്പൊടിയും, ചതച്ചു വച്ചിരുന്ന കുരുമുളകും ചേർത്ത് ഇളക്കുക. ശേഷം ഇതിലേക്ക് ഒരു ചെറിയ തക്കാളി അരിഞ്ഞു ഇടുക. ഇതോടൊപ്പം കറിവേപ്പില ഒരു തണ്ട്, നേരത്തെ തയ്യാറാക്കി വെച്ചിരുന്നു പുളി പിഴിഞ്ഞ വെള്ളം എന്നിവ ചേർക്കുക.

ഇതിലേക്ക് മൂന്നു കപ്പ് പച്ചവെള്ളവും, ഒരു ടീസ്പൂൺ കായം പൊടിയും ചേർക്കുക. ഇവ എല്ലാം നന്നായി ഇളക്കി ആവശ്യാനുസരണം ഉപ്പും ചേർത്ത് തിളപ്പിക്കുക. നന്നായി തിളച്ചു വരുമ്പോൾ ഇതിലേക്ക് ഒരു പിടി മല്ലിയിലയും ചേർത്ത് ഇളക്കുക. ശേഷം തീ കെടുത്തി ചെറു ചൂടിൽ കഴിക്കാവുന്നതാണ്.

Credits : shaan geo

x