കൊതിപ്പിക്കുന്ന പലഹാരം വെറും 10 മിനിറ്റിനുള്ളിൽ അസാധ്യ രുചിയിൽ തയ്യാറാക്കാം.

ഈ പലഹാരം തയ്യാറാക്കാൻ ആവശ്യമായ ചേരുവകളും എങ്ങനെ തയ്യാറാക്കാം എന്നും കീഴെ നൽകിയിരിക്കുന്നു. രണ്ടു കോഴിമുട്ട ഒരു മികസ്സിയുടെ ജാറിലേക്ക് ചേർക്കുക. ഇതിലേക്ക് അര കപ്പ് പഞ്ചസാര ചേർക്കുക. ശേഷം ഇവ നന്നായി മിക്സിയിൽ അരച്ചെടുക്കുക.

ശേഷം മറ്റൊരു ബൗളിലേക്ക് മാറ്റുക. ഇതിലേക്ക് 2 കപ്പ് റവ ചേർക്കുക. ഇതിലേക്ക് ഒരു കപ്പ് കട്ടത്തൈരും ചേർക്കുക. ആവശ്യത്തിന് ഉപ്പും ഒരു ടീസ്പൂൺ ബേക്കിംഗ് പൌഡറും, അര ടീസ്പൂൺ വാനില എസൻസും, ഒരു നുള്ള് മഞ്ഞൾപ്പൊടിയും കൽക്കപ്പ് തേങ്ങ ചിരകിയതും ചേർത്ത് ഇവ നന്നായി ഇളക്കി മിക്സ് ചെയ്യുക.

ഇതിലേക്ക് കട്ടി കുറയ്ക്കുന്നതിനായി ആവശ്യത്തിന് പാലും ചേർത്ത് മിക്സ് ചെയ്യാവുന്നതാണ്. തയ്യാറാക്കിയ മാവിന് ആവശ്യത്തിന് കട്ടിയും വേണം എന്നാൽ ലൂസും വേണം. ഒരു പ്ലേറ്റിൽ അൽപം നെയ്യ് തേച്ചുപിടിപ്പിക്കുക.

ഇതിലേക്ക് തയ്യാറാക്കിയ മാവ് ചേർക്കുക. ശേഷം ഇവ ആവിയിൽ 5 മിനിറ്റ് അടച്ച് വെച്ച് വേവിക്കുക. നന്നായി വെന്തതിനു ശേഷം ഇവ പുറത്തെടുത്ത് ചൂടാറാൻ വയ്ക്കുക. ശേഷം മറ്റൊരു പാത്രത്തിലേക്ക് മാറ്റി മുറിച്ച് കഴിക്കാവുന്നതാണ്. എണ്ണ ചേർക്കാത്ത പലഹാരം ആയത് കൊണ്ട് തന്നെ ശരീരത്തിന് വളരെ നല്ലതാണ്.

Credits : thanshik world

x