റാഗി പൊടിയും പാലും ഉണ്ടെങ്കിൽ ഇങ്ങനെ ചെയ്ത് നോക്കു.

ഒരു കപ്പ് ചീകിയി ശർക്കരയും ആവശ്യത്തിനു വെള്ളവും ഒരു പാനിലേക്ക് ഇട്ട് ശർക്കര ലായിനി തയ്യാറാക്കി എടുക്കുക. ഇത് മറ്റൊരു പാത്രത്തിലേക്ക് അരിപ്പ ഉപയോഗിച്ച് അരിച്ച് ഒഴിക്കുക. ഒരു പാനിലേക്ക് അരക്കപ്പ് വെള്ളവും, ഒരു സ്പൂൺ നെയ്യും ചേർക്കുക. വെള്ളം നന്നായി തിളച്ചു വരുമ്പോൾ ഇതിലേക്ക് നേരത്തെ തയ്യാറാക്കി വച്ചിരുന്ന ശർക്കര ലായിനിയിൽ നിന്നും രണ്ട് ടേബിൾസ്പൂൺ ശർക്കര ലായനി ഒഴിച്ച് തീ കെടുത്തുക.

ഒരു ബൗളിലേക്ക് അരക്കപ്പ് റാഗിപ്പൊടി ചേർക്കുക. ഇതിലേക്ക് ഒരു ടേബിൾ സ്പൂൺ അരിപ്പൊടി ചേർക്കുക. ഇതിലേക്ക് നേരത്തെ തയ്യാറാക്കിയ ശർക്കരയും നെയ്യും ചേർന്ന വെള്ളം ചേർക്കുക. ഇവ നന്നായി കുഴച്ച് എടുക്കുക. ഇതിൽനിന്നും ചെറിയ ബോൾസ് ഉരുട്ടിയെടുക്കുക. മറ്റൊരു ബൗളിൽ ഒരു ടേബിൾസ്പൂൺ റാഗിപ്പൊടി ചേർക്കുക.

ഇതിലേക്ക് 2 ടേബിൾ സ്പൂൺ വെള്ളവും ചേർത്ത് നന്നായി മിക്സ് ചെയ്യുക. ഒരു പാനിൽ ഒന്നര കപ്പ് വെള്ളം ചേർത്ത് തിളപ്പിക്കുക. വെള്ളം നന്നായി തിളച്ചു വരുമ്പോൾ ഇതിലേക്ക് നേരത്തെ തയ്യാറാക്കി വച്ചിരുന്ന ബോൾസ് ഇട്ടു കൊടുക്കുക. തീ ചുരുക്കി വെച്ച് 10 മിനിറ്റ് തിളപ്പിക്കുക. ശേഷം ഇതിലേക്ക് നേരത്തെ തയ്യാറാക്കി വെച്ച ശർക്കര ലായനിയും ചേർത്ത് 3 മിനിറ്റ് കൂടി തിളപ്പിക്കുക.

ശേഷം ഇതിലേക്ക് നേരത്തെ വെള്ളം ചേർത്ത് കലക്കി വച്ചിരുന്ന റാഗിയുടെ മിക്സ് ചേർക്കുക. ഇതോടൊപ്പം അര ടീസ്പൂൺ ഏലയ്ക്കാപ്പൊടിയും, അര ടീസ്പൂൺ ചുക്കുപൊടിയും ചേർത്ത് നന്നായി ഇളക്കുക. ശേഷം ഇതിലേക്ക് കാൽകപ്പ് തേങ്ങ ചിരകിയതും ചേർത്ത് 5 മിനിറ്റ് കൂടി തിളപ്പിക്കുക. അഞ്ചു മിനിറ്റിനു ശേഷം തീ കെടുത്തി ഇതിലേക്ക് കാൽകപ്പ് തിളപ്പിച്ചാറിയ പാൽ ഒഴിച്ച് നന്നായി മിക്സ് ചെയ്യുക. ശേഷം മറ്റൊരു പാത്രത്തിലേക്ക് മാറ്റി കഴിക്കാവുന്നതാണ്.

Credits : Amma Secret Recipes