ആരോഗ്യത്തിന് ഏറ്റവും ഉപകാരപ്രദമായ ഒന്നാണ് റാഗി പൊടി. റാഗി പൊടി ഉപയോഗിച്ച് പലതരത്തിലുള്ള ആഹാരപദാർത്ഥങ്ങൾ ഉണ്ടാക്കാൻ സാധിക്കും. ഷുഗർ ഉള്ള ആളുകൾക്ക് പ്രത്യേകിച്ചും റാഗി പൊടി കൊണ്ട് ഉണ്ടാക്കുന്ന ആഹാരങ്ങൾ കഴിക്കുന്നത് നല്ലതാണ്.
ഇതുകൊണ്ടു തന്നെ കൂടുതലായും ഷുഗർ ഉള്ളവർ റാഗി ഉപയോഗിക്കുന്നതായി കണ്ടുവരുന്നുണ്ട്. ഇതുപോലെ തന്നെ കുട്ടികൾക്കും നല്കുവാൻ സാധിക്കുന്ന ഏറ്റവും നല്ല ഒന്നാണ് റാഗി. റാഗിപ്പൊടി ചേർത്തുകൊണ്ട് പലതരത്തിൽ കുട്ടികൾക്ക് ആഹാരങ്ങൾ നൽകുകയാണെങ്കിൽ ഇത് അവരുടെ വളർച്ചയ്ക്ക് ഉപകാരപ്പെടും.
ദോശ ഇഡലി തുടങ്ങിയ ആഹാരപദാർത്ഥങ്ങൾ റാഗി പൊടി കൊണ്ട് ഉണ്ടാക്കിയാൽ ഇത് ആരോഗ്യത്തിന് വളരെയധികം ഗുണം ചെയ്യുന്നവയാണ്. റാഗി പൊടി ഉപയോഗിച്ച് കൊണ്ട് എങ്ങനെയാണ് പുട്ട് ഉണ്ടാക്കുക എന്ന് നോക്കാം.
ആദ്യം തന്നെ ഒരു ബൗളിലേക്ക് ആവശ്യത്തിനുള്ള റാഗിപ്പൊടി എടുത്തതിന് ശേഷം ഇതിലേക്ക് ആവശ്യത്തിനുള്ള ഉപ്പ് ഇട്ട് കൊടുത്ത് നന്നായി മിക്സ് ചെയ്യുക. ഇതിനു ശേഷം ആവശ്യത്തിന് കുറച്ചു കുറച്ചായി വെള്ളമൊഴിച്ച് പൊടി നന്നായി നനച്ച് എടുക്കുക. ഈ പൊടി മിക്സിയിൽ ഒന്ന് അടിച്ച് എടുകയാണെങ്കിൽ സോഫ്റ്റായി ലഭിക്കും.
സാധാരണരീതിയിൽ പുട്ട് ഉണ്ടാക്കുന്ന പോലെ തന്നെ ആദ്യം കുറച്ചു നാളികേരം വ
ഇട്ടുകൊടുത്ത് പിന്നീട് പുട്ടുപൊടി ഇട്ടുകൊടുക്കുക. ഈ രീതിയിൽ രണ്ടുമൂന്ന് സ്റ്റെപ്പ് ആയി ചെയ്യുക. ആരോഗ്യപരമായ റാഗി പുട്ട് ഈ രീതിയിൽ തയ്യാറാക്കി എടുക്കാം.