റാഗി വെച്ച് ഇതുവരെയും കുടിക്കാത്ത ജ്യൂസ് തയ്യാറാക്കാം. കുട്ടികൾക്ക് വളരെ ഇഷ്ട്ടപ്പെടും.

ബാക്കി വെച്ച ജ്യൂസ് പലർക്കും അറിയാത്ത രീതിയിൽ. ഇതിനായി ആവശ്യം വരുന്ന ചേരുവകളും എങ്ങനെ തയ്യാറാക്കാം എന്നും കീഴെ നൽകിയിരിക്കുന്നു .ഒന്നര ടേബിൾ സ്പൂൺ റാഗി ഒരു പാനിലേക്ക് ചേർക്കുക. ഇതിലേക്ക് ആവശ്യത്തിന് വെളളം ചേർത്ത് കലക്കി ചൂടാക്കുക. ശേഷം തീ കൂട്ടിവെച്ച് ഇവ നന്നായി കുറുക്കിയെടുക്കുക.

വെറും 3 മിനിറ്റ് കൊണ്ട് തന്നെ റാഗി കുറുകി വരുന്നതാണ്. ശേഷം തീ കെടുത്തി ഇവ ചൂടാറാൻ മാറ്റിവെക്കുന്നത്. ഒരു ടേബിൾസ്പൂൺ കസ്കസ് മറ്റൊരു പാത്രത്തിലേക്ക് തരുമോ. ഇതിലേക്ക് ആവശ്യത്തിന് വെളളം ചേർത്ത് കുതിർക്കാൻ വയ്ക്കുക. ശേഷം ചൂട് ആറിയ റാഗി ഒരു മിക്സിയുടെ ജാറിലേക്ക് ചേർക്കുക.

ഇതിലേക്ക് ഫ്ലേവറിന് ആവശ്യമായി ഒരു ടീസ്പൂൺ വാനില എസൻസ്, അല്ലെങ്കിൽ മൂന്ന് ഏലക്കായ ചേർക്കുക. നിങ്ങളുടെ മധുരത്തിന് ആവശ്യമായ പഞ്ചസാര ചേർക്കുക. നാല് ടേബിൾസ്പൂൺ വരെ പഞ്ചസാര ചേർക്കാവുന്നതാണ്. ഇതോടൊപ്പം ഒരു ടേബിൾ സ്പൂൺ പാൽപ്പൊടിയും ചേർക്കുക.

ശേഷം മൂന് ഗ്ലാസ് തണുത്ത പാലും ചേർത്ത് നന്നായി അരച്ചെടുക്കുക. ഒട്ടും കട്ടകൾ ഇല്ലാതെതന്നെ അരച്ചെടുക്കുക. മറ്റൊരു ഗ്ലാസ്സിലേക്ക് നേരത്തെ കുതിർത്തു വച്ചിരുന്ന കസ്കസ് അല്പം ചേർക്കുക. ഇതിലേക്ക് നേരത്തെ അരച്ച് വച്ചിരുന്ന ജ്യൂസ് ചേർക്കുക. ശേഷം കുടിക്കാവുന്നതാണ്.

Credits : ഉമ്മച്ചിന്റെ അടുക്കള by shereena

x