മൈദയും എള്ളും ഉണ്ടെങ്കിൽ ഇത്തരത്തിലൊരു പലഹാരം തയ്യാറാക്കു. വളരെ രുചി.

ഒരു ബൗളിലേക്ക് ഒരു കപ്പ് മൈദ പൊടി ചേർക്കുക. ഇതിലേക്ക് 2 ടേബിൾ സ്പൂൺ പഞ്ചസാര ചേർക്കുക. ഇതോടൊപ്പം രണ്ട് ടേബിൾ സ്പൂൺ ഓയിലും, ആവശ്യമായ ഉപ്പും ചേർക്കുക. ശേഷം ഇതിലേക്ക് കാൽക്കപ്പ് പാലൊഴിച്ച് ചപ്പാത്തി മാവിന് കുഴക്കുന്ന രീതിയിൽ കുഴച്ചെടുക്കുക. ഇതിൽ നിന്നും പകുതി മാവ് ഉരുട്ടിയെടുത്ത് ഒരു ചപ്പാത്തി പലകയിൽ വെച്ച് കട്ടിയിൽ പരത്തി എടുക്കുക.

മറ്റൊരു പാത്രത്തിൽ കറുത്ത എള്ളും, വെളുത്ത എള്ളും രണ്ട് ടേബിൾ സ്പൂൺ വീതം എടുത്ത് മിക്സ് ചെയ്തു വെക്കുക. നേരത്തെ പറക്കി വെച്ചിരിക്കുന്ന മൈദയുടെ മുകൾ വശത്തായി അല്പം വെള്ളം തേച്ചു പിടിപ്പിച്ചതിനു ശേഷം, പ്ലേറ്റിൽ വച്ചിരിക്കുന്ന എള്ളിൽ വെച്ച് അമർത്തുക.

ഒരു വശത്ത് എള്ളും പിടിച്ചുകഴിഞ്ഞാൽ തിരിച്ചിട്ട് മറുവശത്തും ഇതേരീതിയിൽ എള്ള് പിടിപ്പിക്കുക.ശേഷം ചപ്പാത്തിപ്പലകയിൽ വെച്ച് വീണ്ടും പരത്തിയെടുക്കുക. ഇതിൽ നിന്നും സ്ക്വയർ ആകൃതിയിൽ മാവ് മുറിച്ചുമാറ്റുക. മറ്റൊരു പാനിലേക്ക് ആവശ്യത്തിന് വെളിച്ചെണ്ണ ഒഴിച്ച് തിളപ്പിക്കുക.

വെളിച്ചെണ്ണ ചൂടായി വന്നതിനു ശേഷം ഇതിലേക്ക് മുറിച്ചു വച്ചിരിക്കുന്ന ഓരോ കഷ്ണങ്ങളും ഇട്ട് ഫ്രൈ ചെയ്തെടുക്കുക. ഇരുവശത്തും ഗോൾഡൻ ബ്രൗൺ കളറാകുമ്പോൾ എണ്ണയിൽ നിന്നും കോരി മാറ്റി ചൂടാറാൻ വയ്ക്കാവുന്നതാണ്. ശേഷം കഴിക്കാം.

Credits : Amma Secret Recipes

x