കൂടുതൽ വന്ന പുട്ടും കോഴി മുട്ടയും ഉണ്ടെങ്കിൽ ഒരു അടിപൊളി പലഹാരം ഉണ്ടാക്കാം.

ഒരു പാനിലേക്ക് അല്പം വെളിച്ചെണ്ണ ഒഴിച്ച് തിളപ്പിക്കുക. വെളിച്ചെണ്ണ ചൂടായതിനു ശേഷം ഇതിലേക്ക് ഒരു സവാള ചെറുതായി അരിഞ്ഞതും ഒരു പച്ചമുളക് ചെറുതായി അരിഞ്ഞതും ചേർത്തു കൊടുക്കുക. ഇതിലേക്ക് അര ടീസ്പൂൺ ഇഞ്ചി വെളുത്തുള്ളി പേസ്റ്റ്, ആവശ്യത്തിനു ഉപ്പും ചേർക്കുക.

ഇതിലേക്ക് ഒരു അല്പം ഗരം മസാലയും, ഒരല്പം വേപ്പിലയും ചേർത്ത് നന്നായി വഴറ്റിയെടുക്കുക. അൽപനേരം ഇളക്കിയശേഷം ഇതിലേക്ക് ഒരു തക്കാളി ചെറുതായി അരിഞ്ഞു ചേർക്കുക. തക്കാളി വാടി വരുന്ന സമയത്ത് ഇതിലേക്ക് കാൽ ടീസ്പൂൺ കുരുമുളകുപൊടി, കാൽ ടീസ്പൂൺ മല്ലിപ്പൊടി, കാൽ ടീസ്പൂൺ മഞ്ഞ പൊടി, മുക്കാൽ ടിസ്പൂൺ കാശ്മീരി മുളക് പൊടി എന്നിവ ചേർത്ത് വഴറ്റിയെടുക്കുക.

ഇതിലേക്ക് മൂന്നു കോഴി മുട്ട പൊട്ടിച്ചൊഴിക്കുക. ഇതിലേക്ക് ആവശ്യത്തിന് ഉപ്പും ചേർത്ത് നന്നായി മിക്സ് ചെയ്യുക. കോഴിമുട്ടയുടെ മുക്കാൽഭാഗം വെന്താൽ ഇതിലേക്ക് പുട്ട് ചേർക്കാവുന്നതാണ്.

മൂന്ന് കഷണം പുട്ട് നന്നായി പൊടിച്ച് ഇതിലേക്ക് ചേർക്കുക. ശേഷം മൂന് മിനിറ്റ് നന്നായി ഇളക്കിയെടുക്കുക. ശേഷം മറ്റൊരു പാത്രത്തിലേക്ക് മാറ്റുക. കോഴി മുട്ടയും, പുട്ടും ഉപയോഗിച്ചുണ്ടാക്കിയ ഈ വിഭവം വളരെ സ്വാതോട് കൂടി കഴിക്കാവുന്നതാണ്.

Credits : ഉമ്മച്ചിന്റെ അടുക്കള by shereena

x