പുട്ട് പൊടിയും ശർക്കരയും ഉപയോഗിച്ച് ഒരു അടിപൊളി പലഹാരം തയ്യാറാക്കാം.

പുട്ടു പൊടിയും ശർക്കരയും ഉപയോഗിച്ച് വളരെ എളുപ്പം ചെയ്തെടുക്കാൻ പറ്റുന്ന ഒരു പലഹാരം തയ്യാറാക്കാം. ഒരു കപ്പ് പുട്ടുപൊടി ഒരു ബൗളിലേക്ക് മാറ്റുക. ഇതിലേക്ക് അര ടീസ്പൂൺ ചെറിയ ജീരകം ചേർക്കുക. ഇതിലേക്ക് കാൽ ടീസ്പൂൺ ഉപ്പും ചേർക്കുക. ഒരു പാനിലേക്ക് അല്പം വെള്ളമൊഴിച്ച് ചൂടാക്കി 2 ശർക്കര അലിയിച്ചെടുക്കുക.

അലിയിച്ചെടുത്ത ഈ ശർക്കര ലായിനി ചൂടോടുകൂടി നേരത്തെ മാറ്റി വച്ചിരിക്കുന്ന പുട്ട് പൊടിയിലേക്ക് അരിച്ച് ഒഴിക്കുക. ഏകദേശം അരക്കപ്പ് വെള്ളമാണ് ശർക്കര ലായിനി ഉണ്ടാക്കാൻ ഉപയോഗിച്ചിരിക്കുന്നത്. ഇവയെല്ലാം ചേർത്ത് നന്നായി ഇളക്കി എടുക്കുക. വെള്ളം കൂടുതലാണെന്ന് ഉണ്ടെങ്കിൽ ആവശ്യത്തിന് പുട്ടുപൊടി ചേർക്കാവുന്നതാണ്.

നന്നായി കുഴച്ചെടുക്കാൻ പറ്റുന്ന രൂപത്തിലാണ് ഇത് മിക്സ് ചെയ്യേണ്ടത്. ആവശ്യത്തിന് കട്ടി വേണം. ശേഷം ചെറിയ ഉരുളകളായി കൈ ഉപയോഗിച്ച് കുഴച്ചെടുക്കുക. ഒരു പാനിൽ അല്പം വെളിച്ചണ്ണ ഒഴിച്ച് തിളപ്പിക്കുക. വെളിച്ചെണ്ണ ചൂടായതിനു ശേഷം നേരത്തെ കുഴച്ചു വച്ചിരിക്കുന്ന പുട്ട് പൊടി മിക്സ് ഓരോന്നായി എടുത്ത് ഫ്രൈ ചെയ്യുക.

ഒരു വശം നന്നായി മൊരിഞ്ഞു കഴിഞ്ഞാൽ മറുവശം തിരിച്ച് ഇടാവുന്നതാണ്. വെളിച്ചെണ്ണയിലേക്ക് ഇറക്കിവെച്ച് സമയത്ത് തന്നെ ഇളക്കി കൊടുക്കാൻ പാടില്ല. തീ ചുരുക്കി വെച്ച് നന്നായി മൊരിയിപ്പിച്ചതിന് ശേഷം മാത്രം തിരിച്ച് ഇടാൻ പാടുള്ളൂ. ഇരു വശവും നന്നായി മൊരിഞ്ഞു കഴിഞ്ഞാൽ മറ്റൊരു പാത്രത്തിലേക്ക് മാറ്റാവുന്നതാണ്.

Credits : ഉമ്മച്ചിന്റെ അടുക്കള by shareena

x