പുതിനയില സ്ക്വാഷ് തയ്യാറാക്കാം. ഏതൊരു വ്യക്തിക്കും വളരെ എളുപ്പം തയ്യാറാക്കാം.

ഒന്നര കപ്പ് പഞ്ചസാര ഒരു പാനിലേക്ക് ചേർക്കുക. ഇതിലേക്ക് മുക്കാൽ കപ്പ് വെള്ളം ചേർത്ത് തിളപ്പിക്കുക. പഞ്ചസാര നന്നായി ഉരുക്കി വെള്ളത്തിൽ അലിഞ്ഞ് കുറുകി വരുമ്പോൾ തീ കെടുത്താവുന്നതാണ്. ഒരു മിക്സിയുടെ ജാറിലേക്ക് ഒരു കപ്പ് പുതിനയില ചേർക്കുക.

ഇതിലേക്ക് ഒരു കഷ്ണം ഇഞ്ചിയും, പത്ത് ഏലക്കായയും, ചെറിയ കഷണം കറുവപ്പട്ട, കാൽ കപ്പ് വെള്ളം എന്നിവ ചേർത്ത് നന്നായി അരച്ചെടുക്കുക. നേരത്തെ ചൂടാറാൻ മാറ്റിവച്ചിരുന്ന പഞ്ചസാര ലായിനിയിലേക്ക് അരച്ചു വച്ചിരിക്കുന്ന കൂട്ട് അരിപ്പ ഉപയോഗിച്ച് അരിച്ച് ഒഴിക്കുക. ഇതിലേക്ക് 5 ചെറുനാരങ്ങ പിഴിഞ്ഞു ഒഴിക്കുക.

ശേഷം നന്നായി ഇളക്കി മിക്സ് ചെയ്യുക. നന്നായിളക്കി മിക്സ് ചെയ്ത് ഈ കൂട്ട് മറ്റൊരു കുപ്പിയിലേക്ക് ഒഴിച്ച് വെച്ച് സൂക്ഷിക്കാവുന്നതാണ്. പുതിനയില സ്ക്വാഷ് തയ്യാറായിരിക്കുകയാണ്.

ഇവ കുടിക്കുന്നതിനായി ഒരു ഗ്ലാസ്സിലേക്ക് മൂന്ന് ഐസ്ക്യൂബ് ഇടുക. ഇതിലേക്ക് ഗ്ലാസിന്റെ കാൽഭാഗം പുതിനയില സ്ക്വാഷ് ഒഴിക്കുക. ഇതോടൊപ്പം ഒരു ടീസ്പൂൺ കസ്കസും, തണുത്ത വെള്ളവും ചേർത്ത് ഇളക്കുക. ശേഷം കുടിക്കാവുന്നതാണ്.

Credits : Sruthis Kitchen

x