കടകളിൽ നിന്നും വാങ്ങുന്ന പുതിനയില കാട് പിടിച്ചത് പോലെ വളരാൻ ഇതാ ആരും പറയാത്ത അറിവ് !

നമുക്കെല്ലാവർക്കും വളരെ ഇഷ്ടമുള്ള ഇലകളിൽ ഒന്നാണ് പുതിനയില അല്ലെ. എന്നാൽ അമിതമായി കീടനാശിനി അടിച്ചു വരുന്നു എന്ന ഒറ്റ കാരണത്താൽ പലപ്പോഴും നമ്മൾ അവഗണിക്കുന്ന ഒന്നു കൂടി ആണ് ഇത്. എന്നാൽ കീടനാശിനി ഒട്ടും ഇല്ലാതെ നമ്മുടെ അടുക്കള തോട്ടത്തിലോ അല്ലെങ്കിൽ നമ്മുടെ ബാൽക്കണിയിൽ ലോ കാടു പോലെ വളരുമെങ്കിലോ ഒന്നാലോചിച്ചു നോക്കു.

അപ്പോൾ എങ്ങനെ ഇതുപോലെ നമ്മുടെ വീട്ടിൽ വളർത്താമെന്നാണ് നമ്മൾ ഇന്ന് കാണാൻ പോകുന്നത്. ആദ്യമായി കടയിൽ നിന്നു വാങ്ങിയ ഫ്രഷ് പുതിനായിലയിൽ നിന്നും ഒരു 6 തണ്ടു പുതിന മാറ്റി വെക്കുക. ഇനി ഇങ്ങനെ മാറ്റി വെച്ച പുതിനായുടെ മണ്ണും മറ്റും പറ്റിയ അടിഭാഗം ഒന്നു കട്ട് ചെയ്തു കൊടുക്കുക.

ശേഷം എല്ലാം എടുത്തു തുറന്നു വെച്ച പൈപ്പിന്റെ ചുവട്ടിൽ വെച്ച് നല്ലപോലെ കഴുകി എടുക്കണം. നല്ലപോലെ കീടനാശിനി അടിച്ചായിരിക്കും ഇത് വരുന്നത് അത്കൊണ്ട് നന്നായി കഴുകാൻ ശ്രദ്ധിക്കുക. ശേഷം ഇങ്ങനെ കഴുകിയ പുതിന ഇലകൾ ഒരു ഗ്ലാസ് ജാറിൽ ഇട്ടു വെക്കുക. അതിലേക്ക് പൈപ്പ് വെള്ളം ഒഴിച്ചു കൊടുക്കുക.

പുരിഫൈഡ് വാട്ടർ നിങ്ങൾ ഒരിക്കലും ഒഴിക്കരുത്. ഇങ്ങനെ 5 ദിവസത്തോളം എല്ലാ ദിവസവും വെള്ളം മാറ്റി വയ്ക്കുക. 3 ദിവസം കഴിയുമ്പോഴേക്കും ചെറിയ വെള്ള നിറത്തിൽ വേരുകൾ വരുന്നതായി കാണാൻ കഴിയും. 5 ദിവസം കൊണ്ട് നല്ലപോലെ വേരുകൾ വളർന്നു വന്നിട്ടുണ്ടാകും.

ഇനി ഇത് ശ്രദ്ധയോടെ മണ്ണും ചാണകവും ചകിരിച്ചോറും കൂടി മിക്സ് ചെയ്ത ചട്ടിയിലേക്ക് മാറ്റി നടുക. വളരെ വൈകാതെ തന്നെ മറ്റു പരിചരണങ്ങൾ ഒന്നും തന്നെ ഇല്ലാതെ ഇവ വളർന്നു വരുന്നതായിരിക്കും. 

x