ചോറിന്റെ കൂടെ ഇത് മാത്രം മതി ! ചെറിയ കഷ്ണം മത്തങ്ങ ഉണ്ടെങ്കിൽ 10 മിനിറ്റ് കൊണ്ട് തയ്യാറാക്കാം..

ചെറിയൊരു കഷ്ണം മത്തങ്ങ മാത്രം മതി. എളുപ്പത്തിൽ തന്നെ തന്നെ ഈ റെസിപ്പി ചെയ്തെടുക്കാം. ഇതിനുവേണ്ടി ആദ്യം തന്നെ തൊലികളഞ്ഞ മുറിച്ചെടുത്ത ഒരു മത്തങ്ങ ഒരു കപ്പ്‌ എടുക്കുക. മൺചട്ടിയിൽ ആണ് ഉണ്ടാക്കുന്നത് എങ്കിൽ ഇതിന് പ്രത്യേക രുചി ലഭിക്കുന്നതാണ്.

ഇല്ലാ എങ്കിൽ കുക്കറിൽ വേണമെങ്കിലും ചെയ്തെടുക്കാം. ഇതിലേക്ക് 2 ടീസ്പൂൺ മഞ്ഞൾപ്പൊടിയും കളറിന് ആവശ്യമായ ഒരു നുള്ള് കാശ്മീരി മുളകുപൊടിയും ചേർത്ത് കൊടുക്കാം. 3 പച്ചമുളക് ചേർത്ത് കൊടുക്കാവുന്നതാണ്. എരിവിന് വേണ്ടി ഇതിലേക്ക് പിന്നീട് ഒന്നും തന്നെ ചേർക്കാത്തതുകൊണ്ട് പച്ചമുളക് നിങ്ങളുടെ എരുവിന് അനുസരിച്ച് ചേർക്കുക.

ഇതിനു ശേഷം രണ്ടു തണ്ട് കറിവേപ്പില ചേർത്ത് കൊടുക്കുക. അതിനുശേഷം ആവശ്യത്തിന് ഉപ്പും ചേർത്ത് കൊടുക്കുക. ഏകദേശം രണ്ട് ടീസ്പൂൺ പച്ചവെളിച്ചെണ്ണ കൂടി ഇതിലേക്ക് ചേർത്ത് കൊടുക്കണം. മൂടി കിടക്കുന്ന രീതിയിൽ ആവശ്യത്തിന് ഒരു കപ്പ് വെള്ളം ചേർത്ത് കൊടുക്കുക. ഇതെല്ലാം നന്നായി ഇളക്കി കൊടുത്തതിനു ശേഷം നന്നായി വെന്തു വരുന്നതിനു വേണ്ടി മൂടിവെക്കുക.

വെന്തു വരുന്ന സമയത്ത് മിക്സിയുടെ ജാറിലേക്ക് ഒരു കപ്പ് നാളികേരം ഇട്ടു കൊടുക്കുക. ഇതിലേക്ക് അരക്കാൻ പാഗത്തിന് ആവശ്യമായ വെള്ളവും 4 ചെറിയ ഉള്ളിയും ഒരു ടീസ്പൂൺ ജീരകവും ചേർത്ത് കൊടുക്കുക. പേസ്റ്റ് രൂപത്തിൽ ഇത് അരച്ചെടുക്കണം. 2 കൈയില് പുളി ഇല്ലാത്ത കട്ടത്തൈര് എടുക്കുക.

കട്ടകൾ ഒന്നും കൂടാതെ തൈര് നല്ല രീതിയിൽ തന്നെ ഒരു സ്പൂൺ ഉപയോഗിച്ച് ഇളക്കിക്കൊടുക്കുക. വെന്തു വന്ന മത്തങ്ങയിലേക്ക് അരച്ചുവെച്ച നാളികേരം ചേർത്ത് കൊടുക്കുക. പച്ചമണം മാറുന്നതുവരെ നന്നായി ഇളക്കി കൊടുക്കണം. ഇതിനു ശേഷം ഇതിലേക്ക് മാറ്റിവെച്ച തൈര് കൂടി ചേർത്ത് നന്നായി ഇളക്കി എടുക്കുക.

തിളച്ചു വരുന്ന സമയം ആകുമ്പോഴേക്കും ഗ്യാസ് ഓഫ് ചെയ്തു കൊടുക്കാം. വേണമെങ്കിൽ മത്തങ്ങ ഉടച്ചു കൊടുക്കാവുന്നതാണ്. രണ്ട് ടേബിൾ സ്പൂൺ വെളിച്ചെണ്ണ ചൂടാക്കിയ ശേഷം ഇതിലേക്ക് കടുക് ഉലുവ ഇട്ട് കൊടുത്ത് പൊട്ടിച്ചെടുക്കുക. ഇതിലേക്ക് കുറച്ച് കറിവേപ്പിലയും ചുവന്ന മുളകും ഇട്ടു കൊടുത്ത് നന്നായി മിക്സ് ചെയ്തെടുത്ത് കറിയിലേക്ക് ഇത് ഒഴിച്ചു കൊടുക്കുക. മത്തങ്ങ ഉണ്ടെങ്കിൽ 10 മിനിറ്റ് കൊണ്ട് തന്നെ ചോറിന്റെ കൂടെ കഴിക്കാൻ പാകത്തിലുള്ള കറി തയ്യാറാക്കി എടുക്കാം.