കടകളിൽ നിന്നും ലഭിക്കുന്ന പുളി മുട്ടായി വീട്ടിൽ തന്നെ ഉണ്ടാക്കാം. വളരെ എളുപ്പം

വളരെ എളുപ്പം തന്നെ വീട്ടിലിരുന്ന് പുളിമുട്ടായി ഉണ്ടാക്കുന്നത് എങ്ങനെയെന്ന് നോക്കാം. ഇതിലേക്ക് ആവശ്യമായിട്ടുള്ള ചേരുവകളും എങ്ങനെ ഉണ്ടാക്കാമെന്നും കീഴെ നൽകിയിരിക്കുന്നു. 100ഗ്രാം കുരുക്കൾ കളഞ്ഞട്ടുള്ള പുളി ഒരു ബൗളിലേക്ക് ചേർക്കുക. ഇതിലേക്ക് ഒരു കപ്പ് വെള്ളം ചേർക്കുക. പുളി കൈ കൊണ്ട് നന്നായി ഉടച്ച് അര മണിക്കൂർ കുതിരാൻ വയ്ക്കുക.

അരമണിക്കൂറിനുശേഷം ഇതിൽനിന്നും കുരുക്കൾ, പുളിയുടെ നാര് എന്നിവ ഉണ്ടെങ്കിൽ മാറ്റാവുന്നതാണ്. ഒരു മിക്സിയുടെ ജാറിലേക്ക് ഇത് മാറ്റുക. നന്നായി പേസ്റ്റ് രൂപത്തിൽ അരച്ചെടുക്കുക. ഒരു പാനിലേക്ക് 100 ഗ്രാം ശർക്കര ചേർക്കുക. ചീകിയി ശർക്കരയാണ് ചേർക്കേണ്ടത്. ഇതിലേക്ക് അര കപ്പ് വെള്ളവും ചേർത്ത് ശർക്കര അലിയിച്ചെടുക്കുക. അലിയിച്ച ശർക്കര മറ്റൊരു ബൗളിലേക്ക് അരിപ്പ ഉപയോഗിച്ച് അരിച്ച് ഒഴിക്കുക.

ഇതേ പാൻ ഒരുപ്രാവശ്യം കഴുകിയിട്ട് ഇതിലേക്ക് ഉണ്ടാക്കി വച്ചിരിക്കുന്ന ശർക്കര ലായനി ഒഴിക്കുക. ഇതോടൊപ്പം നേരത്തെ തയ്യാറാക്കി വച്ചിരിക്കുന്ന പുളിയുടെ കൂട്ട് ചേർക്കുക. ഇവ രണ്ടും ചേർത്ത് അൽപസമയം നന്നായി മിക്സ് ചെയ്യുക. ഇവ ചെറുതായി കുറുകി വരുമ്പോൾ ഇതിലേക്ക് ആവശ്യത്തിന് ഉപ്പ് ചേർക്കുക. ഇതോടൊപ്പം അര ടീസ്പൂൺ മുളകുപൊടിയും ചേർത്ത് നന്നായി ഇളക്കുക.

ഇത് നന്നായി കുറുകി പാനിൽ നിന്നും വിട്ടു വരുന്ന സമയത്ത് പുളി കൂടുതലാണെങ്കിൽ അര ടീസ്പൂൺ പഞ്ചസാര ചേർത്ത് നന്നായി മിക്സ് ചെയ്യുക. ശേഷം തീ കെടുത്തി ചൂടാറാൻ വെക്കുക. ചൂടാറിയതിനു ശേഷം ഇതിൽനിന്നും ചെറിയ ഉരുളകൾ എടുത്ത് ഒരു പ്ലാസ്റ്റിക് കവറിൽ വച്ച് ചുരുട്ടി എടുക്കുക. ഇതേപോലെ ബാക്കിയുള്ളതും ചെയ്തെടുക്കുക. ഇത്രയും എളുപ്പത്തിൽ ഉണ്ടാക്കിയ പുളിമുട്ടായി കഴിക്കാവുന്നതാണ്.

Credits : Amma Secret Recipes

x