മൈക്രോവേവ് ഉപയോഗിച്ചും കുക്കർ ഉപയോഗിച്ചും പുലാവ് ഉണ്ടാക്കാം. എങ്ങനെ എന്ന് നോക്കാം.

ഫ്രോസൺ ഗ്രേപ്സ് വെച്ച് പുലാവ് എങ്ങനെ ഉണ്ടാക്കാം എന്ന് നോക്കാം. ഇതിനായി ആവശ്യമുള്ള ചെരുവുകളും, എങ്ങനെ ഉണ്ടാക്കാം എന്നും കീഴെ നൽകിയിരിക്കുന്നു. മൈക്രോവേവ് ഉപയോഗിച്ചും കുക്കർ ഉപയോഗിച്ചും ഇത് ഉണ്ടാക്കാവുന്നതാണ്. മൈക്രോവേവ് ഉപയോഗിച്ചാണ് ഉണ്ടാക്കുന്നതെങ്കിലും രണ്ട് കപ്പ് വെള്ളം ആവശ്യം വരും. എന്നാൽ കുക്കർ വെച്ചാട്ടാണ് ഉണ്ടാക്കുന്നതെങ്കിൽ ഒന്നര കപ്പ്‌ വെള്ളം വേണം.

രണ്ട് ടേബിൾ സ്പൂൺ നെയ്യ് ഒരു പാത്രത്തിൽ ഇടുക. ഇതിലേക്ക് പകുതി സബോള ചെറുതായി അറിഞ്ഞത്, രണ്ട് പച്ചമുളക് അരിഞ്ഞത്, ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് അര ടേബിൾ സ്പൂൺ , കാൽ ടിസ്പൂൺ ചെറിയ ജീരകം എന്നിയ ചേർക്കുക. ശേഷം ഇത് മൈക്രോവേവില് ഹൈ പവറിൽ 3 മിനിട്ട് മൈക്രോവേവ് ചെയ്ത് എടുക്കുക.

ഇതിലേക്ക് രണ്ട് കപ്പ് വെള്ളത്തിൽ ഒരു കപ്പ് ബിരിയാണി റൈസ് കുതിർത്തിയത് വെള്ളത്തോട് കൂടി ഒഴിക്കുക. ഇതിൽ ഒന്നര ടേബിൾ സ്പൂൺ നാരങ്ങ നീര്, രണ്ട് ടേബിൾ സ്പൂൺ മല്ലി ഇല, ഗ്രാമ്പു പട്ട രണ്ട് കഷ്ണം, ഏലക്ക രണ്ടെണ്ണം, ഫ്രോസൺ ഗ്രീൻ ബീൻസ് ഒരു കപ്പ് എന്നിവയും ചേർക്കുക. ആവശ്യാനുസരണം ഉപ്പും ചേർക്കുക. എല്ലാം നന്നായി മിക്സ് ചെയ്തെടുക്കുക.

മൈക്രോ പ്രൂഫ് ആയിട്ടുള്ള പാത്രത്തിൽ വെച്ച് ഹൈ പവറിൽ 13 മിനിറ്റ് മൈക്രോവേവ് ചെയ്യുക. തിരിച്ച് എടുക്കുന്നതിലൂടെ മറ്റൊരു കറിയും ഇല്ലാതെ തന്നെ സ്വാതോട് കൂടി കഴിക്കാൻ പറ്റുന്ന വിഭവം ആസ്വദിക്കാം.

Credit : Thesnim Azeez

x