ഒരടിപൊളി പുഡിങ് ഉണ്ടാക്കാൻ പഠിക്കാം. വളരെ ചിലവ് കുറച് ചെയ്യുക.

പാലും പഞ്ചസാരയും ചേർക്കാതെ വളരെ എളുപ്പം ഉണ്ടാക്കാൻ പറ്റുന്ന പുഡ്ഡിംഗ് പരിചയപ്പെടാം. ശർക്കരയും തേങ്ങയുമാണ് ഈ പുഡ്ഡിങ്ങിന്റെ പ്രധാന ചേരുവകൾ. രണ്ട് ശർക്കര നന്നായി പൊടിച്ചെടുക്കുക. ഇത് മറ്റൊരു പാത്രത്തിലേക്ക് മാറ്റുക. ഇതിലേക്ക് ഒരു കപ്പ് കട്ടിയുള്ള തേങ്ങാപ്പാൽ ചേർക്കുക.

ശർക്കര, തേങ്ങ പാലിൽ നന്നായി അലിഞ്ഞു ചേർന്നത് വരെ ഇളക്കുക. തേങ്ങാപ്പാലും ശർക്കരയും നന്നായി മിക്സ് ആയതിനുശേഷം മറ്റൊരു പാത്രത്തിലേക്ക് 2 കോഴി മുട്ട പൊട്ടിച്ചൊഴിക്കുക. ഒരു ടീസ്പൂൺ ഉപയോഗിച്ച് മുട്ട നന്നായി കലക്കി എടുക്കുക. ഈ മുട്ടയിലേക്ക് നേരത്തെ തയ്യാറാക്കി വച്ചിരിക്കുന്ന മിക്സ് ചേർക്കുക.

ഇവ രണ്ടും കൂടി വീണ്ടും നന്നായി കലക്കി എടുക്കുക. കലക്കി എടുത്തിരിക്കുന്ന മിക്സ് മാറ്റി വെക്കുക. മറ്റൊരു സ്റ്റീൽ ബൗളിലേക്ക് തയ്യാറാക്കി വെച്ചിരിക്കുന്ന മിക്സ് ചേർക്കുക. ശേഷം ആവി കൊള്ളിക്കാൻ ഒരു പാത്രത്തിൽ ഇറക്കി വെച്ച് ആവി കൊണ്ട് വേവിക്കുക. മൂടിവെച്ച് അരമണിക്കൂർ വേവിക്കുക. അര മണിക്കൂറിന് ശേഷം ഇവ പുറത്തെടുത്ത് ചൂടാറാൻ വെക്കുക. ശേഷം കഴിക്കാവുന്നതാണ്.

x