ഈ പുഡ്ഡിംഗ് തയ്യാറാക്കാൻ ആവശ്യമായ ചേരുവകളും എങ്ങനെ തയ്യാറാക്കാം എന്നും കീഴെ നൽകിയിരിക്കുന്നു. ഏഴ് സപ്പോട്ട തൊലികളഞ്ഞ് കുരുക്കൾ എല്ലാം കളഞ്ഞു ഒരു മിക്സിയുടെ ജാറിലേക്ക് ചേർക്കുക. ഇതിലേക്ക് ആവശ്യത്തിന് പഞ്ചസാര ചേർക്കുക.
എടുത്തിരിക്കുന്ന സപ്പോട്ടയ്ക്ക് കൂടുതൽ മധുരം ഉണ്ടെങ്കിൽ അതിനനുസരിച്ച് പഞ്ചസാരയുടെ അളവ് കുറയ്ക്കാവുന്നതാണ്. ശേഷം ഇവ മിക്സിയിൽ അരച്ചെടുക്കുക. ഇതിലേക്ക് ഒരു കപ്പ് പാൽ ചേർക്കുക. ഇവ വീണ്ടും നന്നായി അരച്ചെടുക്കുക. ശേഷം ഇതിലേക്ക് രണ്ട് കോഴി മുട്ട പൊട്ടിച്ചൊഴിക്കുക.
ഇവ വീണ്ടും മിക്സിയിൽ പേസ്റ്റ് രൂപത്തിൽ അരച്ചെടുക്കുക. മറ്റൊരു ബൗളിലേക്ക് അൽപം നെയ്യ് പുരട്ടി വെക്കുക. ഇതിലേക്ക് തയ്യാറാക്കിയ മിക്സ് മുഴുവനായി ചേർക്കുക. ഇത് ഒരു 10 മിനിറ്റ് അനക്കാതെ വയ്ക്കുക. ബബിൾസ് പോകുന്നതിനാണ് ഇങ്ങനെ ചെയ്യുന്നത്.
ഒരു ഇഡ്ഡലിത്തട്ടിൽ ഈ പാത്രം ഇറക്കി വെച്ച് ആവിയിൽ വേവിച്ചെടുക്കുക. ഏകദേശം 15 മുതൽ 20 മിനിറ്റ് വരെ വേവിച്ചാൽ മതിയാകും. നന്നായി വെന്തു എന്ന് ഉറപ്പു വരുമ്പോൾ ഇതിൽ നിന്നും മറ്റൊരു പാത്രത്തിലേക്ക് മാറ്റുക. വളരെ സോഫ്റ്റും ക്രീമിയുമായ പുഡ്ഡിംഗ് തയ്യാറായിരിക്കുകയാണ്. സപ്പോട്ട ആണ് ഉപയോഗിച്ച് കൊണ്ട് തന്നെ വളരെ മധുരവുമാണ്.
Credits : ഉമ്മച്ചിന്റെ അടുക്കള by shereena