ചൈന ഗ്രാസ് പുഡിങ് തയ്യാറാക്കാം. വ്യത്യസ്തമായ രീതിയിൽ, വ്യത്യസ്തമായ രുചിയിൽ

പലതരത്തിലുള്ള പുഡ്ഡിംഗ് കഴിച്ചവരാണ് നമ്മൾ. ക്യാരറ്റ് പുഡ്ഡിംഗ്, വാനില പുഡ്ഡിംഗ് എന്നിങ്ങനെ ആവശ്യത്തിലധികം പുഡ്ഡിങ് ഉണ്ട്. ഇവിടെ ചൈനാഗ്രാസ് വെച്ച് എങ്ങനെ പുഡ്ഡിംഗ് തയ്യാറാക്കാം എന്ന് നോക്കാം. ഒരു ഗ്ലാസ് പാല് ഒരു സോസ് പാനിൽ ഒഴിച്ച് തിളപ്പിക്കുക. ഇതിലേക്ക് മധുരത്തിന് ആവശ്യമായി നാല് ടേബിൾ സ്പൂൺ പഞ്ചസാര ചേർക്കുക. നന്നായി ഇളക്കിയതിനുശേഷം ചൂടാക്കാൻ വയ്ക്കുക.

ഇതിലേക്ക് അര ടീസ്പൂൺ വാനില എസൻസ് ചേർക്കുക. വാനില എസ്സെൻസ്സിന് പകരം ഏലക്കാപൊടിയും ഉപയോഗിക്കാവുന്നതാണ്. പത്തുരൂപയുടെ ചൈന ഗ്രാസിൽ നിന്നും മൂന്ന് ഗ്രാം ചൈനാഗ്രാസ് ഒരു പാനിലേക്ക് ഇടുക. ഇതിലേക്ക് അൽപം വെള്ളം ഒഴിച്ച് തിളപ്പിക്കുക.

ചൈനാഗ്രാസ് നന്നായി ഉരുകി വരുമ്പോൾ നേരത്തെ തിളച്ചുകൊണ്ടിരിക്കുന്ന പാലിലേക്ക് ചൈന ഗ്രാസ് അടങ്ങിയ വെള്ളം ഒഴിക്കുക. ശേഷം തീ കെടുത്തി മിക്സ് ചെയ്യുക. ഇത് നന്നായി ചൂടാറാൻ വയ്ക്കുക. ചൂടാറിയതിനു ശേഷം ഇതിലേക്ക് ആവശ്യത്തിന് അണ്ടിപ്പരിപ്പ് ചെറുതായി അരിഞ്ഞത് ചേർക്കുക. വറുത്ത അണ്ടിപ്പരിപ്പും, വറുക്കാത്ത അണ്ടിപരിപ്പും ഏതും ഉപയോഗിക്കാവുന്നതാണ്.

രണ്ട് ടീസ്പൂൺ കസ്കസ് അല്പം വെള്ളത്തിൽ കുതിരാൻ വയ്ക്കുക. കുതിർന്ന കസ്കസ് നേരത്തെ തയ്യാറാക്കിയ മിക്സിലേക്ക് ചേർക്കുക. ഇവയെല്ലാം ചേർത്ത് നന്നായി മിക്സ് ചെയ്തതിനുശേഷം, മറ്റൊരു പാത്രത്തിലേക്ക് ഒഴിക്കുക. ശേഷം ഫ്രിഡ്ജിൽ വെച്ച് ഇവ നന്നായി തണുപ്പിച്ച് കട്ട ആക്കുക. വളരെ എളുപ്പം തന്നെ തയ്യാറാക്കാൻ സാധിക്കുന്ന ചൈനാഗ്രാസ് പുഡ്ഡിംഗ് കഴിക്കാവുന്നതാണ്.

Credits : ഉമ്മച്ചിന്റെ അടുക്കള by shereena

x