ഉരുളക്കിഴങ്ങും അരിപ്പൊടിയും മാത്രം മതി. വളരെ എളുപ്പം തയ്യാറാക്കാം.

ഉരുളക്കിഴങ്ങും അരിപ്പൊടിയും ഉണ്ടെങ്കിൽ ഇങ്ങനത്തെ പലഹാരം തയ്യാറാക്കി നോക്കു. വളരെ എളുപ്പം തയ്യാറാക്കാൻ സാധിക്കുന്ന കുട്ടികൾക്ക് വളരെ ഇഷ്ടപ്പെടുന്ന പലഹാരം. ഇതിനായി മൂന്ന് ഉരുളക്കിഴങ്ങ് നന്നായി വേവിച്ച് തൊലി കളഞ്ഞു വയ്ക്കുക.

വെന്ത് ചൂടോടെ ഇരിക്കുന്ന ഉരുളക്കിഴങ്ങ് നന്നായി ഉടയ്ച്ച് മറ്റൊരു സ്കൂളിലേക്ക് മാറ്റുക. ഇതിലേക്ക് അരക്കപ്പ് അരിപ്പൊടി ചേർക്കുക. ഇതോടൊപ്പം ആവശ്യത്തിന് ഉപ്പും ചേർത്ത് ഇവ നന്നായി കൈ ഉപയോഗിച്ച് കുഴച്ചെടുക്കുക.

ശേഷം കയ്യിൽ അല്പം എണ്ണ തടവി ഇതിൽനിന്നും ചെറിയ ഉരുളകൾ ഉരുട്ടിയെടുക്കുക. വളരെ ചെറിയ ഉരുളകളാണ് വേണ്ടത്. മറ്റൊരു പാനിൽ ആവശ്യത്തിന് വെളിച്ചെണ്ണ ഒഴിച്ച് ചൂടാക്കുക. വെളിച്ചെണ്ണ ചൂടായി വരുമ്പോൾ ഇതിലേക്ക് തയ്യാറാക്കി വച്ചിരിക്കുന്ന ഓരോ ഉരുളകളും ഇട്ട് ഫ്രൈ ചെയ്തെടുക്കുക.

അരിപ്പൊടി ആയതുകൊണ്ട് തന്നെ തീ കുറച്ചുവെച്ച് നന്നായി ഫ്രൈ ചെയ്യണം. എല്ലാ വശവും ഗോൾഡൻ ബ്രൗൺ കളറാകുമ്പോൾ മറ്റൊരു പാത്രത്തിലേക്ക് മാറ്റാവുന്നതാണ്.

Credits : ഉമ്മച്ചിന്റെ അടുക്കള by shereena