ഉരുള കിഴങ്ങും ഗോതമ്പുപൊടിയും ഉപയോഗിച്ച് തയ്യാറാക്കാൻ പറ്റുന്ന പലഹാരം. വളരെ ചിലവ് കുറഞ്ഞ രീതിയിൽ തയ്യാറാക്കാം

വെറും 5 മിനിറ്റിനുള്ളിൽ ചായ ഇടുന്ന സമയത്തിൽ തയ്യാറാക്കി എടുക്കാൻ പറ്റുന്ന പലഹാരം എങ്ങനെ ഉണ്ടാക്കാം എന്ന് നോക്കാം. ഈ പലഹാരം ഉണ്ടാക്കുന്നതിനായി വളരെ കുറവ് ചേരുവകൾ മാത്രം മതി. എങ്ങനെ തയ്യാറാക്കാം എന്നും ഇതിലേക്ക് ആവശ്യമായ ചേരുവകൾ എന്തെല്ലാം എന്നും കീഴെ നൽകിയിരിക്കുന്നു. ഇതിനായി രണ്ട് ഉരുളക്കിഴങ്ങ് തൊലി കളഞ്ഞ് വൃത്തിയാക്കി വയ്ക്കുക.

ശേഷം ഉരുളക്കിഴങ്ങിനെ വളരെ കട്ടി കുറച്ച് സ്ലൈസ് ചെയ്യുക. സ്ലൈസ് ചെയ്തെടുത്ത ഉരുളക്കിഴങ്ങ് മറ്റൊരു ബൗളിലേക്ക് മാറ്റി അല്പം വെള്ളം ഒഴിക്കുക. ഇവ നന്നായി ഉരച്ച് കഴുകി വള്ളം കളഞ്ഞ് എടുക്കുക. മറ്റൊരു ബൗളിലേക്ക് ഒരു കപ്പ് ഗോതമ്പ് പൊടി ചേർക്കുക. ഇതിലേക്ക് കാൽക്കപ്പ് അരി പൊടിയും ചേർക്കുക.

ഇതോടൊപ്പം അരടീസ്പൂൺ കുരുമുളകുപൊടിയും, അരടീസ്പൂൺ ചില്ലി ഫ്ലെക്സും, ആവശ്യത്തിന് ഉപ്പ് പൊടിയും, ഒരു നുള്ള് ബാക്കിങ് സോടയും ചേർത്ത് നന്നായി മിക്സ് ചെയ്യുക. ഇതിലേക്ക് ആവശ്യത്തിന് വെള്ളം ഒഴിച്ച് കട്ടിയുള്ള മാവായി കലക്കിയെടുക്കുക.

മറ്റൊരു പാനിൽ ആവശ്യത്തിന് വെളിച്ചെണ്ണ ഒഴിച്ച് തിളപ്പിക്കുക. വെളിച്ചെണ്ണ ചൂടായി വരുമ്പോൾ ഇതിലേക്ക് നേരത്തെ അരിഞ്ഞു വെച്ചിരുന്ന ഉരുളക്കിഴങ്ങ് മാവിൽ മുക്കി എണ്ണയിൽ ഇട്ട് ഫ്രൈ ചെയ്യുക. ഒരുവശം മൊരിഞ്ഞു വരുമ്പോൾ തിരിച്ചിട്ട്‌ മറുവശവും മൊരിയിപ്പിക്കുക. ഇതുപോലെ ബാക്കി ഉള്ളതും ചെയ്തെടുക്കുക. ചൂടാരുന്നതിന് മുന്ന് കഴിക്കാവുന്നതാണ്.

Credits : Amma Secret recipes

x