വെറും മൂന് ചേരുവ കൊണ്ട് തയ്യാറാക്കാം അടിപൊളി ചായ കടി. ആരെയും കൊതിപ്പിക്കും.

ഈ പലഹാരം തയ്യാറാക്കാൻ ആവശ്യമായ ചേരുവകളും എങ്ങനെ തയ്യാറാക്കാം എന്നും കീഴെ നൽകിയിരിക്കുന്നു. രണ്ട് ഉരുള കിഴങ്ങ് തൊലി കളഞ്ഞു മാറ്റിവയ്ക്കുക. ഇവ നന്നായി കഴുകി വൃത്തിയാക്കി അതിനുശേഷം ചെറിയ കഷണങ്ങളായി അരിഞ്ഞ് ആവിയിൽ വേവിച്ച് എടുക്കുക.

വേവിച്ചെടുത്ത ഉരുളക്കിഴങ്ങ് മറ്റൊരു പാത്രത്തിലേക്ക് മാറ്റി നന്നായി ഉടച്ചെടുക്കുക. ഇതിലേക്ക് മൂന്നു ടേബിൾ സ്പൂൺ മൈദ പൊടി ചേർക്കുക. ഇതോടൊപ്പം അര ടീസ്പൂൺ കുരുമുളക് പൊടിയും, ആവശ്യമായ ഉപ്പും ചേർത്ത് മിക്സ് ചെയ്യുക. ശേഷം നന്നായി കുഴച്ചെടുക്കുക. മറ്റൊരു ചപ്പാത്തിപ്പലകയിൽ അല്പം ഗോതമ്പുപൊടി വിതറുക.

വെറുതെ കുറച്ചു വച്ചിരുന്ന മാവ് മൊത്തത്തിൽ ആയി എടുത്ത് ചപ്പാത്തിപ്പലകയിൽ വെച്ച് ഉരുട്ടിയെടുക്കുക. ശേഷം ഇതിൽ നിന്നും ചെറിയ കഷണങ്ങൾ മുറിച്ചു മാറ്റുകയാണ്. മറ്റൊരു പാനിൽ ആവശ്യത്തിന് വെളിച്ചെണ്ണ ഒഴിച്ച് തിളപ്പിക്കുക.

എണ്ണ നന്നായി ചൂടായതിന് ശേഷം തീ ചുരുക്കി വെച്ച് ഇതിലേക്ക് ഓരോന്നായി ഇട്ടുകൊടുത്ത് ഫ്രൈ ചെയ്യുക. ഒരു വശം നന്നായി മൊരിഞ്ഞു വരുമ്പോൾ തിരിച്ചിട്ട് മറുവശവും വേവിക്കുക. ഇരുവശത്തും ഗോൾഡൻ ബ്രൗൺ കളർ ആകുമ്പോൾ മറ്റൊരു പാത്രത്തിലേക്ക് കോരി മാറ്റാവുന്നതാണ്. ശേഷം കഴിക്കാം.

Credits : Amma Secret Recipes

x