കിഴങ്ങ് ഇങ്ങനെ ചെയ്തു നോക്കൂ. രുചികരമായ കിഴങ്ങ് മസാല.

ഒരു പാനിലേക്ക് 3 ടിസ്പൂൺ വെളിച്ചെണ്ണ ഒഴിച്ച് തിളപ്പിക്കുക. ഇതിലേക്ക് ഒരു സ്പൂൺ കടുക് ഇട്ടു പൊട്ടിക്കുക. കാൽ ടീസ്പൂൺ പെരുംജീരകവും, കാൽടീസ്പൂൺ നല്ല ജീരകവും ചേർക്കുക. ഇതോടൊപ്പം മൂന് വറ്റൽ മുളകും രണ്ട് സബോള സ്ലൈസ് ആയി അരിഞ്ഞതും , ആവശ്യത്തിന് ഉപ്പും ചേർത്ത് ഇളക്കുക. ഇതേ സമയം മറ്റൊരു കുക്കറിൽ 500 ഗ്രാം ഉരുളക്കിഴങ്ങ് ചെറിയ കഷണങ്ങളായി അരിഞ്ഞു ചേർക്കുക.

ഇതോടൊപ്പം ഒരു ക്യാരറ്റ് അരിഞ്ഞതും ചേർക്കുക.എരുവിന് ആവശ്യമായ 4 പച്ചമുളക് നീളത്തിലരിഞ്ഞതും അരക്കപ്പ് വെള്ളവും, ആവശ്യത്തിന് ഉപ്പും ചേർത്ത് വേവിക്കുക. കുക്കർ അടച്ചു വച്ച് രണ്ടു വിസിൽ വരുന്നത് വരെ വേവിക്കുക. നേരത്തെ വാഴറ്റാൻ വച്ചിരുന്ന സബോളയിലേക്ക് ഒരു ടീസ്പൂൺ ഇഞ്ചി വെളുത്തുള്ളി ചതച്ചത് ചേർക്കുക.

ഇതോടൊപ്പം ഒരു തണ്ട് കറിവേപ്പിലയും ചേർത്തു നന്നായി ഇളക്കി മിക്സ് ചെയ്യുക. ശേഷം അര ടീസ്പൂൺ മഞ്ഞൾ പൊടി, ഒരു ടേബിൾ സ്പൂൺ ചിക്കൻ മസാല, ഒരു ടീസ്പൂൺ കുരുമുളക് പൊടി, കാൽ ടീസ്പൂൺ ഗരംമസാലപ്പൊടി ചേർത്ത് ഒരു മിനിറ്റ് നന്നായി ഇളക്കുക. ഇട്ട് പൊടികളുടെ പച്ചമണം മാറുമ്പോൾ ഇതിലേയ്ക്ക് ഒരു ടേബിൾ സ്പൂൺ ടൊമാറ്റോ സോസ് ചേർക്കുക.

വെന്ത് വന്ന ഉരുളക്കിഴങ്ങും കാരറ്റും ഇതിലേക്ക് ചേർക്കുക. ശേഷം ഇളക്കി യോജിപ്പിക്കുക. ഈ ചുരുക്കി വെച്ച ഉരുളക്കിഴങ്ങ് ഉടച്ച് നന്നായി ഇളക്കുക. ഇതിലേക്ക് ഒരു പിടി കറിവേപ്പിലയും ചേർത്തിളക്കിയതിന് ശേഷം തീ കെടുത്താം. രുചികരമായ കിഴങ്ങ് മസാല തയ്യാറായിരിക്കുകയാണ്. ഇനി മറ്റൊരു പാത്രത്തിലേക്ക് മാറ്റി കഴിക്കാം.

Credits : Sruthis Kitchen

x