രാവിലെ ഈ പലഹാരം ഉണ്ടാക്കി നോക്കു. നല്ല രുചി

വളരെ എളുപ്പം തന്നെ വ്യത്യസ്തമായ രീതിയിൽ ഒരു പലഹാരം ഉണ്ടാക്കിയെടുക്കാം. സാധാരണ എല്ലാ വീടുകളിലും കാണുന്ന ചേരുവകൾ ഉപയോഗിച്ചാണ് ഈ പലഹാരം ഉണ്ടാക്കുന്നത്. അതുകൊണ്ടുതന്നെ കൂടുതൽ ചിലവും വരുന്നില്ല. ഈ പലഹാരം എങ്ങനെയാണ് ഉണ്ടാക്കുന്നതെന്നും ഇതിലേക്ക് ആവശ്യമായ ചേരുവകൾ എന്തെല്ലാം എന്നും കീഴെ നൽകിയിരിക്കുന്നു.

രണ്ടു ഉരുളക്കിഴങ്ങ് വേവിച്ച് തൊലി കളഞ്ഞു ഉടച്ചെടുത്ത് ഒരു ബൗളിലേക്ക് മാറ്റുക. ഇതിലേക്ക് ആവശ്യത്തിനു കറിവേപ്പില ചെറുതായി അരിഞ്ഞു ചേർക്കുക. ശേഷം ഇതിലേക്ക് ഒരു കപ്പ് മൈദ ചേർക്കുക. മൈദ വീട്ടിലില്ലെങ്കിൽ ഗോതമ്പുപൊടി ചേർക്കാവുന്നതാണ്. ഇതിലേക്ക് ആവശ്യത്തിന് ഉപ്പും പൂരിക്ക് ഉണ്ടാകുന്ന മാവിന്റെ കട്ടിയിൽ അല്പം വെള്ളവും ഒഴിച്ച് കുഴച്ചെടുക്കുക.

കുഴച്ചെടുത്ത ഈ മാവിനെ രണ്ടു വലിയ ഉരുളകളായി തിരിക്കുക. ഈ രണ്ടു വലിയ ഉരുളകൾ നന്നായി പരത്തിയെടുക്കുക. വളരെ കട്ടി കുറച്ച് വേണം പരത്തി എടുക്കുവാൻ. പരത്തി എടുത്തതിന് ചതുരാകൃതിയിൽ മുറിച്ചെടുക്കുക. ഇഷ്ടമുള്ള ഷേപ്പിൽ ഉണ്ടാക്കാവുന്നതാണ്. ഒരു പാനിൽ ആവശ്യത്തിന് വെളിച്ചെണ്ണ ഒഴിച്ച് തിളപ്പിക്കുക. വെളിച്ചെണ്ണ നന്നായി തിളച്ചതിനുശേഷം പരത്തി വച്ചിരിക്കുന്ന ഓരോ കഷണവും വെളിച്ചെണ്ണയിൽ ഇട്ട് നന്നായി മൊരിയിപിച്ചെടുക്കുക.

ഒരു വശം പൊങ്ങി വരുമ്പോൾ മറിച്ചിട്ട് മറുവശവും മൊരിയിപ്പിക്കുക. ഇരുവശവും നന്നായി മൊരിഞ്ഞു കഴിഞ്ഞാൽ മറ്റൊരു പാത്രത്തിലേക്ക് മാറ്റുക. ഇതേ പോലെ തന്നെ ബാക്കിയുള്ള കഷ്ണങ്ങളും ചെയ്തെടുത്ത് ചൂടാറുന്നതിനു മുന്ന് കഴിക്കാവുന്നതാണ്.

Credits : she book

x