ഉരുളക്കിഴങ്ങും കടലമാവും ഉണ്ടെങ്കിൽ ഇങ്ങനെ ചെയ്തു നോക്കൂ. അഞ്ചുമിനിറ്റിനുള്ളിൽ നാലുമണി കടി തയ്യാർ

ഈ പലഹാരം തയ്യാറാക്കാൻ ആവശ്യമായ ചേരുവുകളും എങ്ങനെ തയ്യാറാക്കാം എന്നും കീഴെ നൽകിയിരിക്കുന്നു. ഒരു ബൗളിലേക്ക് ഒരു കപ്പ് കടലമാവ് ചേർക്കുക. ഇതിലേക്ക് ആവശ്യത്തിന് ഉപ്പും ചേർക്കുക. ഇതോടൊപ്പം ഇതിലേക്ക് നിങ്ങളുടെ എരുവിന് ആവശ്യത്തിന് കാശ്മീരി മുളകുപൊടി ചേർക്കുക.

ഏകദേശം ഒരു ടീസ്പൂൺ കാശ്മീരി മുളകുപൊടി മതിയാകും. ഇതിലേക്ക് അര ടീസ്പൂൺ ചിക്കൻ മസാലയും ചേർത്ത് ഇവ എല്ലാം നന്നായി ഇളക്കി മിക്സ് ചെയ്യുക. ശേഷം ഇതിലേക്ക് ആവശ്യത്തിനു വെള്ളമൊഴിച്ച് കട്ടിയുള്ള മാവായി കലക്കി എടുക്കുക.

ഇതിലേക്ക് രണ്ടു നുള്ള് ബേക്കിംഗ് സോഡയും ചേർത്ത് ഇളക്കാവുന്നതാണ്. ഒട്ടും കട്ടകൾ ഇല്ലാതെ മിക്സ് ചെയ്യണം. ശേഷം രണ്ട് ഉരുളക്കിഴങ്ങ് തൊലി കളഞ്ഞ് വട്ടത്തിൽ സ്ലൈസ് ആയി അരിഞ്ഞെടുക്കുക.ഇവ നന്നായി കഴുകി വൃത്തിയാക്കി വെള്ളം ഊറാൻ പാത്രത്തിലേക്ക് വെക്കുക.

മറ്റൊരു പാനിൽ ആവശ്യത്തിന് വെളിച്ചെണ്ണ ഒഴിച്ച് തിളപ്പിക്കുക. വെളിച്ചെണ്ണ ചൂടായതിനു ശേഷം ഇതിലേക്ക് സ്ലേസ് ചെയ്ത് വെച്ചിരുന്ന ഉരുളക്കിഴങ്ങ് മാവിൽ മുക്കി ഇട്ട് കൊടുക്കുക. ശേഷം നന്നായി ഫ്രൈ ചെയ്ത് കോരി മറ്റൊരു പാത്രത്തിലേക്ക് എണ്ണ ഊറാൻ വെക്കാവുന്നതാണ്. ചേരു ചൂടിൽ കഴിക്കാവുന്നതാണ്.

Credits : ഉമ്മച്ചിന്റെ അടുക്കള by shereena

x