വൈകുന്നേരത്തെ ചായയ്ക്ക് ഇതൊരെണ്ണം മതി. വളരെ എളുപ്പം ചിലവ് കുറച്ച് തയ്യാറാക്കാം.

മൂന്ന് ഉരുളക്കിഴങ്ങ് വേവിച്ച് തൊലി കളഞ്ഞ് വയ്ക്കുക. ചൂടോടെ ഇരിക്കുന്ന ഉരുളക്കിഴങ്ങ് നന്നായി ഇടിച്ച് ഉടക്കുക. ഉടച്ചെടുത്ത് ഈ ഉരുള കിഴങ്ങിലേക്ക് ഒരു ടേബിൾ സ്പൂൺ റവ, ഒരു ടേബിൾ സ്പൂൺ മൈദ പൊടിയും, രണ്ട് ടേബിൾ സ്പൂൺ അരിപ്പൊടിയും, അര ടിസ്സ്പൂൺ മുളക് പൊടിയും, കാൽ ടീസ്പൂൺ മഞ്ഞൾപ്പൊടിയും, കാൽ ടീസ്പൂൺ കുരുമുളക് പൊടിയും നിങ്ങളുടെ ആവശ്യാനുസരണം ഉപ്പും ചേർത്ത് നന്നായി മിക്സ് ചെയ്യുക.

നന്നായി മിക്സ് ചെയ്ത കൂട്ടിലേക്ക് ഒരു തണ്ട് കറിവേപ്പിലയും ചേർത്ത് മിക്സ് ചെയ്യുക. കറിവേപ്പിലയുടെ പകരം മല്ലിയിലയും ഉപയോഗിക്കാവുന്നതാണ്. മാവിന് കുഴയ്ക്കാനുള്ള കട്ടി ഇല്ലെങ്കിൽ അല്പം അരിപ്പൊടിയും ചേർക്കാവുന്നതാണ്. ശേഷം രണ്ട് കയ്യിലും വെളിച്ചെണ്ണ പുരട്ടി ഇതിൽ നിന്നും ഓരോ വിരലിന്റെ വലുപ്പത്തിൽ മാവ് ഉരുട്ടിയെടുക്കുക.

ഇതു പോലെതന്നെ ബാക്കിയുള്ള മാവും ചെയ്തെടുക്കുക. ഒരു പാനിൽ ചുരുട്ടി വെച്ചിരിക്കുന്ന മാവ് മുങ്ങുന്ന രീതിയിൽ വെളിച്ചെണ്ണയൊഴിച്ച് തിളപ്പിക്കുക. വെളിച്ചെണ്ണ ചൂടായിരുന്നു ശേഷം ഇതിലേക്ക് ഓരോന്നും ഇറക്കിവെച്ച് നന്നായി ഫ്രൈ ചെയ്യുക.

ഇറക്കിവെച്ച് ഉടനെ ഇളക്കാൻ പാടില്ല. ഒരു വശം നന്നായി മൊരിഞ്ഞു കഴിയുമ്പോൾ തിരിച്ചിട്ട്‌ മറുവശവും നന്നായി മൊരിയിപ്പിക്കുക. എല്ലാവശവും ഗോൾഡൻ ബ്രൗൺ കളറാകുമ്പോൾ മറ്റൊരു പാത്രത്തിലേക്ക് മാറ്റി ചായയുടെ ഒപ്പം കഴിക്കാവുന്നതാണ്.

Credits : Amma Secret Recipes

x