വീട്ടിൽ എപ്പോളുമുള്ള ചേരുവകൾ ഉപയോഗിച്ച് ഒരു അടിപൊളി സ്നാക്ക്സ്.

ഗോതമ്പ് പൊടി ഉപയോഗിച്ച് ഒരുപാട് പലഹാരങ്ങൾ നമ്മൾ ഉണ്ടാക്കാറുണ്ട്. അത്തരത്തിലുള്ള വളരെ വ്യത്യസ്തമായ ഒരു പലഹാരമാണ് ഇന്ന് പരിചയപ്പെടുത്തുന്നത്. ഇത് എങ്ങനെയാണ് തയ്യാറാക്കുന്നത് എന്ന് നോക്കാം. ഇതിനായി ആദ്യമായി ഇതിലേക്ക് ഒരു ഫില്ലിങ് തയ്യാറാക്കി എടുക്കേണ്ടതുണ്ട്.

അതിനായി അടുപ്പിൽ ഒരു പാൻ വെച്ച് അതിലേക്ക് കുറച്ചു ഓയിൽ ഒഴിച്ചു കൊടുത്തതിനുശേഷം ഇതിലേക്ക് ഒരു വലിയ സവള നീളത്തിൽ അരിഞ്ഞത് ചേർത്ത് കൊടുക്കുക. ഈ സവാള ഒന്ന് വഴന്നു വരുമ്പോൾ ഇതിലേക്ക് ഒരു ടീസ്പൂൺ ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് ഇട്ട് കൊടുക്കുക. ഇനി ഇതിന്റെ പച്ചമണം മാറുന്നതുവരെ നന്നായി വഴറ്റിയെടുക്കണം. ഇനി ഇതിലേക്ക് പച്ച ഉരുളക്കിഴങ്ങ് ആവശ്യാനുസരണം കഴുകി എടുത്ത് നന്നായി ഗ്രേറ്റ് ചെയ്തു എടുക്കുക.

ഇത് ഇതിലേക്ക് ചേർത്ത് കൊടുക്കുക. നന്നായി ഗ്രേറ്റ് ചെയ്ത കിഴങ്ങ് എടുക്കുമ്പോൾ ഉരുളക്കിഴങ്ങ് പെട്ടെന്ന് വഴന്ന് വരാൻ ഇത് സഹായിക്കും. ഇനി ഇതിലേക്ക് ആവശ്യത്തിന് ഉപ്പ്, അര ടീസ്പൂൺ മഞ്ഞൾപ്പൊടി, അര ടീസ്പൂൺ മുളകുപൊടി എന്നിവ ചേർത്ത് കൊടുക്കുക. മീഡിയം ഫ്ലെയിമിൽ 5 മിനിറ്റ് നേരം ഇത് അടച്ചു വച്ച് വേവിക്കണം.

അതിനുശേഷം ഇത് തുറന്നു ഇതിലേക്ക് അര ടീസ്പൂൺ ഗരം മസാലയും മല്ലിയിലയും ചേർത്ത ശേഷം നന്നായി ഇളക്കുക. പലഹാരത്തിന് ആവശ്യമായ ഫില്ലിങ് ഇവിടെ തയ്യാറായിരിക്കുന്നു. ഇനി ഇത് തണുക്കാനായി മാറ്റി വെക്കുക. അതിനു ശേഷം ഇതിനാവശ്യമായ മാവ് തയ്യാറാക്കണം. ഇതിനായി ഒരു ബൗളിലേക്ക് ഒരു കപ്പ് ഗോതമ്പ് പൊടി എടുക്കുക. അതിനുശേഷം ഇതിലേക്ക് ആവശ്യത്തിന് ഉപ്പും ചേർത്ത് രണ്ട് ടേബിൾ സ്പൂൺ ഓയിലും ചേർത്ത് വെള്ളം ഉപയോഗിച്ച് നന്നായി കുഴച്ചെടുക്കണം.

അധികം സ്മൂത്തായി കുഴക്കേണ്ട ആവശ്യമില്ല. ഇനി ഒരു ബൗളിലേക്ക് ഒരു ടേബിൾ സ്പൂൺ ഓയിലും ഒരു ടേബിൾ സ്പൂൺ നെയ്യും ചേർത്ത് നന്നായി മിക്സ് ചെയ്യുക. അതിനുശേഷം ഇതിലേക്ക് രണ്ട് ടേബിൾ സ്പൂൺ അരിപ്പൊടി ചേർത്ത് നന്നായി മിക്സ് ചെയ്തു എടുക്കുക. അതിനുശേഷം നേരത്തെ കുഴച്ചുവെച്ച മാവിൽനിന്നും ഓരോ ഉരുളകളാക്കി എടുത്തു നന്നായി പരത്തി വയ്ക്കുക. ഇനി പരത്തി വെച്ച് ഓരോ മാവിലും തയ്യാറാക്കിവെച്ച പേസ്റ്റ് പുരട്ടിയതിനുശേഷം അടുത്ത ഉരുള പരത്തി എടുത്തത് ഇതിനു മുകളിലായി വെച്ചു കൊടുക്കുക.

അത്തരത്തിൽ നാലോ അഞ്ചോ ഷീറ്റുകൾ ഉപയോഗിച്ച് ഇത്തരത്തിൽ പേസ്റ്റ് ഉപയോഗിച്ച് പുരട്ടി ഒട്ടിച്ചെടുക്കുക. അതിനുശേഷം ഇത് 6 കഷണങ്ങളാക്കി മുറിച്ചെടുക്കുക. ഇനി ഓരോ പീസ് എടുത്ത് അതിൽ ഫില്ലിങ് നിറച്ചതിനുശേഷം അരികിൽ വെള്ളം നനച്ചു ഒട്ടിച്ചു കൊടുത്ത് അതിനുശേഷം എണ്ണ ചൂടാക്കി ഫ്രൈ ചെയ്ത് എടുക്കാവുന്നതാണ്. ടേസ്റ്റിയായ ഗോതമ്പു പൊടി സ്നാക്സ് തയ്യാറായിരിക്കുന്നു.

x