കോഴി മുട്ടയും ഉരുളക്കിഴങ്ങും ഉപയോഗിച്ചുകൊണ്ട് വളരെ എളുപ്പത്തിൽ എങ്ങനെ പലഹാരം ഉണ്ടാക്കാം എന്ന് നോക്കാം. ഇതിനായി ആവശ്യമുള്ള സാധനങ്ങൾ എന്തൊക്കെയെന്ന് കീഴെ നൽകിയിരിക്കുന്നു. മൂന്ന് ഉരുളൻകിഴങ്ങ് വേവിച്ച് തൊലിയെല്ലാം കളഞ്ഞ് വൃത്തിയാക്കി വയ്ക്കുക. ഇവ നല്ല രീതിയിൽ ഉടക്കണം. ഇതിലേക്ക് ഒരു സബോള ചെറുതായി അരിഞ്ഞ് ചേർത്ത് കൊടുക്കുക. ഒരു പച്ചമുളകും ചെറുതായി അരിഞ്ഞ് ചേർക്കുക. അര ടീസ്പൂൺ ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് ചേർക്കാവുന്നതാണ്. അര ടീസ്പൂൺ ചതച്ച കൊത്ത് മുളക് അല്ലെങ്കിൽ മുളകുപൊടി ആവശ്യത്തിന് ചേർക്കുക. അര ടീസ്പൂൺ ഗരം മസാലയും കാൽ ടീസ്പൂൺ മഞ്ഞൾപ്പൊടിയും ചേർക്കുക. ഇതിനോടൊപ്പം അര ടീസ്പൂൺ കുരുമുളകുപൊടിയും ചേർക്കുക. അര ടീസ്പൂൺ നാരങ്ങാനീരും ആവശ്യത്തിന് ഉപ്പും ചേർക്കുക.
ശേഷം ഇവയെല്ലാം കൂട്ടി നല്ലരീതിയിൽ മിക്സ് ചെയ്ത് എടുക്കുക. എല്ലാ ചേരുവകളും നല്ല രീതിയിൽ മിക്സ് ആയതിനുശേഷം ഇതിലേക്ക് ഗോതമ്പുപൊടി കുറേശ്ശെ ഇട്ട് മിക്സ് ചെയ്ത് എടുക്കണം. ഗോതമ്പുപൊടി ഇല്ലായെങ്കിൽ മൈദ പൊടിയും ഉപയോഗിക്കാവുന്നതാണ്. ഇവിടെ പറഞ്ഞിരിക്കുന്ന ചേരുവകൾക്ക് ഒരു കപ്പ് ഗോതമ്പുപൊടിയാണ് ഉപയോഗിച്ചിരിക്കുന്നത്.
ചപ്പാത്തി മാവിന് സാമ്യമുള്ള രീതിയിൽ മാവ് കുഴച്ചെടുക്കണം. ശേഷം ഒരു പലകയിൽ കുറച്ച് ഗോതമ്പു പൊടി വിതറി അതിലേക്ക് നേരത്തെ മാറ്റിവച്ചിരിക്കുന്ന മാവിൽ നിന്ന് കുറേശ്ശെ എടുത്ത് ചപ്പാത്തി പരത്തുന്ന രീതിയിൽ പരത്തിയെടുക്കുക. വളരെ കട്ടി കുറഞ്ഞ രീതിയിൽ പരത്താതെ ശ്രദ്ധിക്കണം.
ഇനി വേണ്ടത് പുഴുങ്ങിയ മുട്ടയാണ്. പുഴുങ്ങിയ 3 മുട്ട പകുതി മുറിച്ച് രണ്ടാമത് പരത്തിയ മാവിന്റെ മുകളിൽ വച്ച് കൊടുക്കുക. ശേഷം ആദ്യം പരത്തിയ മാവ് ഇതിന്റെ മുകളിൽ വച്ച് കൊടുക്കുക. ശേഷം പരത്തിയ രണ്ട് മാവിന്റെയും അരുക് ഒട്ടിക്കുക. ഇനി കേക്ക് മുറിക്കുന്ന രീതിയിൽ ഇതിനെ ഭാഗം വയ്ക്കുക. പിന്നീട് ആദ്യം ചെയ്ത പോലെ തന്നെ അരികുകൾ എല്ലാം വീണ്ടും ഒട്ടിച്ചു കൊടുക്കുക. മുട്ട പുറത്തേക്ക് കാണാത്ത രീതിയിൽ ഒട്ടിക്കണം.
ഒരു ചീൻച്ചട്ടിയിൽ ഓയിൽ ചൂടാക്കിയതിനുശേഷം ഇതിലേക്ക് നേരത്തെ എടുത്തു വച്ചിരിക്കുന്ന ഓരോ ഭാഗവും ഫ്രൈ ചെയ്തെടുക്കുക. തീ കുറച്ച് വച്ച് കൊണ്ട് ഫ്രൈ ചെയ്തെടുക്കാൻ ശ്രദ്ധിക്കുക. ഇങ്ങനെ ഉരുളക്കിഴങ്ങും മുട്ടയും ഉപയോഗിച്ചുകൊണ്ടുള്ള പലഹാരം വളരെ എളുപ്പത്തിൽ ഉണ്ടാക്കി എടുക്കാം.
Credits : Amma secret Recipes