ഉരുളക്കിഴങ്ങ് ഉപയോഗിച്ച് കോഴിക്കറിയുടെ പോലെ കറി വെച്ചാലോ. വളരെ എളുപ്പം.

കോഴിക്കറി പോലെ ഉരുളക്കിഴങ്ങ് കറി വച്ചാലോ. വളരെ എളുപ്പം തന്നെ ഇത് ചെയ്തെടുക്കാം എന്നതാണ് മറ്റൊരു കാര്യം. ഇതിനായി ആവശ്യം വരുന്ന ചേരുവകളും എങ്ങനെ തയ്യാറാക്കാം എന്നും കീഴെ നൽകിയിരിക്കുന്നു. നാലു ഉരുളക്കിഴങ്ങ് കഴുകി വൃത്തിയാക്കി ചെറുതായി അരിഞ്ഞ് ഒരു കുക്കറിൽ ചേർക്കുക. ഇതിലേക്ക് ഉരുളക്കിഴങ്ങ് വേവിക്കാൻ ആവശ്യമായ വെള്ളമൊഴിച്ച് കുക്കറിൽ വേവിച്ചെടുക്കുക. ഉപ്പ് ചേർത്ത് വേവിച്ച് എടുക്കാൻ നോക്കണം.

മറ്റൊരു പാൻ ചൂടാക്കാൻ വെക്കുക. തീ ചുരുക്കി വെച്ച് വേണം ചൂടാക്കുവാൻ. ഇതിലേക്ക് 3 ടീസ്പൂൺ മല്ലിപ്പൊടി, രണ്ട് ടീസ്പൂൺ മുളകുപൊടി, ഒരു ടീസ്പൂൺ ചിക്കൻ മസാല, ഒരു ടീസ്പൂൺ കുരുമുളകുപൊടി, ഒരു ടീസ്പൂൺ ഗരം മസാല, ഒരു ടീസ്പൂൺ മഞ്ഞൾ പൊടി ഇവയെല്ലാം ചേർത്ത് നന്നായി മിക്സ് ചെയ്യുക. ചേർത്തിരിക്കുന്ന മസാലകൾ എല്ലാത്തിനെയും പച്ചമണം മാറുമ്പോൾ തീ ചുരുക്കി മറ്റൊരു പാത്രത്തിലേക്ക് മാറ്റുന്നതാണ്.

മറ്റൊരു പാൻ ചൂടാക്കുക. ഇതിലേക്ക് ആവശ്യത്തിന് വെളിച്ചെണ്ണയും ഒഴിച്ച് തിളപ്പിക്കുക. വെളിച്ചെണ്ണ ചൂടാക്കിയശേഷം ഇതിലേക്ക് ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് നാല് ടീസ്പൂൺ ചേർക്കുക. ഇഞ്ചിയുടെയും വെളുത്തുള്ളിയുടെയും പച്ചമണം പോയതിനുശേഷം ഇതിലേക്ക് എരുവിന് ആവശ്യമായ 3 പച്ചമുളക് വട്ടത്തിൽ അരിഞ്ഞു ചേർക്കുക. ഇതോടൊപ്പം മൂന്നു സബോളയും ചെറുതായി അരിഞ്ഞു ചേർക്കുക. വെള്ളം ചേർത്ത് നന്നായി വഴറ്റിയെടുക്കുക. സവാളയുടെ നിറം ബ്രൗൺ കളർ ആകുമ്പോൾ ഇതിലേക്ക് ഒരു തക്കാളി അറിഞ്ഞ് ചേർക്കുക.

ഇവയെല്ലാം നന്നായി വഴന്നു വരുമ്പോൾ നേരത്തെ തയ്യാറാക്കി വച്ചിരുന്ന മസാലപ്പൊടികൾ ചേർക്കുക. ഇതോടൊപ്പം നേരത്തെ വേവിച്ചു വച്ചിരിക്കുന്ന ഉരുളക്കിഴങ്ങ് വെള്ളത്തോടൊപ്പം ചേർക്കുക. ഇതിലേക്ക് ആവശ്യത്തിന് ഉപ്പും കുരുമുളകുപൊടിയും ചേർത്ത് നന്നായി മിക്സ് ചെയ്തു അൽപനേരം വേവിക്കുക. ശേഷം തീ ചുരുക്കി മറ്റൊരു പാത്രത്തിലേക്ക് മാറ്റി ചോറിന് കൂടെ കഴിക്കാവുന്നതാണ്. വളരെ എളുപ്പം തയ്യാറാക്കാൻ സാധിക്കുന്ന കറി ആയതുകൊണ്ടുതന്നെ ആർക്കും ഇഷ്ടപ്പെടും.