ബാക്കിവരുന്ന പൊറോട്ട ഇങ്ങനെ ചെയ്തു നോക്കൂ. ഒരു അടിപൊളി വിഭവം ഉണ്ടാക്കാൻ സാധിക്കും

തലേദിവസത്തെ പൊറോട്ട, ബാക്കി വരുന്ന പൊറോട്ട എന്നിങ്ങനെ പൊറോട്ട എന്ത് ചെയ്യണമെന്ന് അറിയാതെ ഇരിക്കുന്നവർ ആണെങ്കിൽ, ഇവിടെ പറഞ്ഞിരിക്കുന്ന വഴി പ്രകാരം ചെയ്തു നോക്കൂ. ഒരു കറിയും ഇല്ലാതെതന്നെ ഇത് കഴിക്കാവുന്നതാണ്. അതും വളരെ രുചിയോടെ കൂടി തന്നെ. ഇതിനായി ആദ്യം ബാക്കി വന്നിരിക്കുന്ന പൊറോട്ട കട്ട് ചെയ്ത് നാലു മുതൽ അഞ്ച് പീസ് ആക്കി മാറ്റുക. മുറിച്ച് കഷണങ്ങളാക്കി മാറ്റി വച്ചിരിക്കുന്ന പൊറോട്ട ഒരു മിക്സിയിലിട്ട് ഒന്നുംകൂടി ചെറുതായി മുറിച്ചെടുക്കുക. മിക്സി ഇടവിട്ട് പ്രവർത്തിക്കുന്നതിലൂടെ ഇങ്ങനെ ലഭിക്കുന്നതാണ്.

ഒരു പാൻ ചൂടാക്കി അതിലേക്ക് മൂന് ടേബിൾ സ്പൂൺ വെളിച്ചെണ്ണ ഒഴിക്കുക. ഇതിലേക്ക് ഒരു പച്ചമുളക് ചെറുതായി അരിഞ്ഞത്, ഒരു സബോള ചെറുതായി അരിഞ്ഞത് ചേർക്കുക. ഇതിലേക്ക് ആവശ്യാനുസരണം ഉപ്പും ചേർത്ത് നല്ല രീതിയിൽ മിക്സ് ചെയ്യുക. സബോള നന്നായി വഴഞ്ഞ് വരുന്ന സമയത്ത് ഇതിലേക്ക് അര ടിസ്പൂൺ ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് ചേർത്ത് കൊടുക്കുക.

ഒരു തക്കാളി ചെറിയ കഷണങ്ങളായി അരിഞ്ഞത് ഇതിലേക്ക് ചേർത്ത് ഇളക്കുക. ഇവയെല്ലാം നന്നായി വെന്തതിനുശേഷം കാൽ ടീസ്പൂൺ മഞ്ഞൾപ്പൊടിയും അര ടീസ്പൂൺ മുളകുപൊടിയും ചേർക്കുക. മുക്കാൽ ടിസ്പൂൺ ചിക്കൻ മസാലയും ചേർക്കുക. ചിക്കൻ മസാലയുടെ പകരം കാൽ ടീസ്പൂൺ ഗരം മസാലയും ചേർക്കാവുന്നതാണ്. ഇതിലേക്ക് 3 പുഴുങ്ങിയ കോഴിമുട്ട ചെറുതായി അരിഞ്ഞ് ചേർത്ത് കൊടുക്കുക. മുട്ടയെല്ലാം നല്ല രീതിയിൽ മസാല പിടിച്ചതിനു ശേഷം നേരത്തെ മാറ്റിവച്ചിരുന്ന പൊറോട്ട ചേർത്ത് നന്നായി ഇളക്കുക.

പൊറോട്ട മസാലയുമായി നന്നായി പിടിച്ച് വെന്തതിനു ശേഷം മാത്രം തീ അണച്ചാൽ മതിയാകും. നന്നായി ആവി വരുന്ന സമയത്ത് ഇതിലേക്ക് മല്ലിയിലയും ചേർത്ത് കൊടുക്കാവുന്നതാണ്. മലയിലയ്ക്ക് പകരം വേപ്പിലയും ഉപയോഗിക്കാവുന്നതാണ്. മറ്റ് കറികൾ ഒന്നുമില്ലാതെ തന്നെ ഈ പലഹാരം കഴിക്കാവുന്നതാണ്.

Credits : ഉമ്മച്ചിന്റെ അടുക്കള by shereena

x