നൂൽ പൊറോട്ട വീട്ടിൽ ഉണ്ടാക്കാം. കുഴക്കുകയും പരത്തുകയും വേണ്ട !!

5 മിനിറ്റ് കൊണ്ട് തന്നെ മാവ് കുഴക്കുകയോ പരത്തുകയോ ഒന്നും തന്നെ ചെയ്യാതെ എളുപ്പത്തിൽ തന്നെ ഉണ്ടാക്കിയെടുക്കാവുന്ന നൂൽ പൊറോട്ടയുടെ റെസിപ്പി നോക്കാം. ഇതിനു വേണ്ടി ആദ്യം തന്നെ ഒരു ബൗളിലേക്ക് ഒരു കപ്പ് മൈദ ചേർത്ത് കൊടുക്കുക.

മൈദക്ക്‌ പകരം വേണമെങ്കിൽ ഗോതമ്പ് പൊടിയും ചേർത്ത് കൊടുക്കാവുന്നതാണ്. എന്നാൽ പൊറോട്ടയുടെ സ്വാദ് ലഭിക്കണമെങ്കിൽ മൈദ തന്നെ ചേർത്തുകൊടുക്കണം. ഇതിലേക്ക് ആവശ്യത്തിന് ഉപ്പും ഒരു കോഴി മുട്ടയും ചേർത്ത് കൊടുക്കുക. ഇതിനു ശേഷം ഒരു ടീസ്പൂൺ പഞ്ചസാര ഇതിലേക്ക് ചേർത്ത് കൊടുക്കുക.

ഒരു ടേബിൾ സ്പൂൺ ഓയിൽ അല്ലെങ്കിൽ ബട്ടർ ഇതിലേക്ക് ഒഴിച്ചു കൊടുക്കുക. ആവശ്യത്തിന് വെള്ളം കൂടി ചേർത്ത് കൊടുത്ത് നന്നായി മിക്സ് ചെയ്തു എടുക്കുക. വെള്ളം കുറച്ചു കുറച്ചായി ഒഴിച്ചു കൊടുത്തു വേണം മിക്സ് ചെയ്ത് എടുക്കുവാൻ. കട്ടകൾ ഒന്നും കൂടാതെ വേണം മിക്സ് ചെയ്ത് എടുക്കുവാൻ.

മാവിന്റെ പരുവത്തിൽ വേണം മിക്സ് ചെയ്യാൻ. ദോശമാവിനെക്കാളും കുറച്ചു കൂടി ലൂസ് കൺസിസ്റ്റൻസി വേണം. ഇതിനു ശേഷം പൈപ്പിംഗ് ബാഗ് അല്ലെങ്കിൽ ഒഴിച്ച് കൊടുക്കാൻ പാകത്തിലുള്ള എന്തെങ്കിലും ബോട്ടിലോ മാവ് മാറ്റിയെടുക്കുക. നൂൽ പൊറോട്ട ഉണ്ടാക്കുന്നത് വേണ്ടി പാനിൽ കുറച്ച് എണ്ണ തടവി കൊടുക്കുക.

പാൻ ചൂടായി വരുന്ന സമയത്ത് മാവ് ഇതിലേക്ക് ഒഴിച്ചു കൊടുക്കുക. നൂൽ പൊറോട്ടയുടെ ആകൃതിയിൽ തന്നെ വേണം മാവ് ചുറ്റിച്ചു കൊടുക്കുവാൻ. ഇതിനു ശേഷം ഇതിന്റെ മുകളിലായി എണ്ണയോ അല്ലെങ്കിൽ നെയ്യോ തടവി കൊടുക്കാം. ഈ രീതിയിൽ രണ്ടു ഭാഗവും മറിച്ചിട്ട് നന്നായി ചൂടാക്കി എടുക്കുക. രാവിലെ നേരത്ത് വീട്ടമ്മമാർക്ക് എളുപ്പത്തിൽ തന്നെ ഉണ്ടാക്കി എടുക്കാവുന്ന ഒരു പലഹാരമാണിത്.