മാതള നാരങ്ങ കൊണ്ട് അച്ചാർ തയ്യാറാക്കാം. വളരെ എളുപ്പം.

മാതള നാരങ്ങ കൊണ്ട് അച്ചാർ തയ്യറാക്കിയാലോ. വെറും 5 മിനിറ്റ് മാത്രം മതി. ഇതിനായി ഒരു മാതള നാരങ്ങ കുരു കളഞ്ഞ് ചെറിയ കഷ്ണങ്ങൾ ആയി മുറിച്ച് വെക്കുക. കുരുകൾ ഒട്ടും ഉണ്ടാകുവാൻ പാടില്ല. ഒരു ഇഡലി പാത്രത്തിന്റെ തട്ടിൽ ഈ മാതള നാരങ്ങ ഇട്ട് അവിയിൽ വേവിച്ച് എടുക്കുക.

ചൂടാക്കി എടുത്ത മാതള നാരങ്ങ മറ്റൊരു ബൗളിലേക്ക് മാറ്റുക. ഇതിലേക്ക് നിങ്ങളുടെ എരുവിന് ആവശ്യമായ പച്ചമുളക് വട്ടത്തിൽ അരിഞ്ഞ് ചേർക്കുക. ഇതിലേക്ക് ആവശ്യത്തിന് വെളുത്തുള്ളി ചെറുതായി അറിഞ്ഞ് ചേർക്കുക. ഇതോടൊപ്പം ഒരു ടേബിൾസ്പൂൺ അച്ചാർ പൊടിയും ചേർക്കുക.

ഇതിലേക്ക് കാൽ ടീസ്പൂൺ മഞ്ഞൾപ്പൊടിയും അര സ്പൂൺ മുളകുപൊടിയും, ആവശ്യത്തിന് ഉപ്പ് പൊടിയും ചേർക്കുക. ഇതോടൊപ്പം മൂന്ന് ടേബിൾ സ്പൂൺ വിനാഗിരിയും ചേർത്ത് നന്നായി മിക്സ് ചെയ്ത് ഇളക്കുക.

ഇതിലേക്ക് ആവശ്യമെങ്കിൽ അച്ചാർ പൊടിയുടെയും വിനാഗിരിയുടെയും അളവ് കൂട്ടാവുന്നതാണ്. വേണമെകിൽ കായം പൊടിയും ചേർക്കാവുന്നതാണ് ശേഷം മറ്റൊരു പാത്രത്തിലേക്ക് മാറ്റി അടച്ച് വെച്ച് കുറെ ദിവസം ഉപയോഗിക്കാവുന്നതാണ്.

Credits : neethus kitchen

x