പ്ലം കേക്ക് തയ്യാറാക്കുന്ന വിതം. വളരെ എളുപ്പം വീട്ടിൽ തയ്യാറാക്കാം.

ഒരു കുക്കറിലേക്ക് അര കപ്പ് പഞ്ചസാര ചേർക്കുക. ഇതിലേക്ക് മുക്കാൽ കപ്പ് ഫ്രഷ് ഓറഞ്ച് ജ്യൂസ് ചേർക്കുക. ഇതോടൊപ്പം ഒരു കപ്പ് കറുത്ത ഉണക്ക മുന്തിരി, കാൽക്കപ്പ് ഗോൾഡ് ഉണക്ക മുന്തിരി, അരക്കപ്പ് ട്യൂട്ടി ഫ്രൂട്ടി, വിളയിച്ച നാരങ്ങാത്തൊലി കാൽക്കപ്പ്, അരടീസ്പൂൺ പട്ട ഏലയ്ക്ക ഗ്രാമ്പൂ പൊടിച്ചത് എന്നിവയെല്ലാം ചേർത്ത് സ്പൂൺ ഉപയോഗിച്ച് ഇളക്കി മിക്സ് ചെയ്യുക.

ശേഷം കുക്കർ അടച്ച് വെച്ച് ഒരു വിസിൽ വരുന്നതുവരെ വേവിക്കുക. ആവി പോയതിനുശേഷം കുക്കർ തുറന്ന് ചൂടാറാൻ മാറ്റിവയ്ക്കുക. ഇതേസമയം അര കപ്പ് പഞ്ചസാര മിക്സിയുടെ ജാറിലേക്ക് ചേർക്കുക, ഇതിലേക്ക് ഒരു ഏലക്കായ, മൂന് ഗ്രാമ്പു, ചെറിയ കഷ്ണം പട്ട ജാതിക്ക എന്നിവ ചേർത്ത് മിക്സിയിൽ നന്നായി പൊടിച്ചെടുക്കുക.

മറ്റൊരു ബൗളിൽ 100ഗ്രാം ബട്ടർ ചേർക്കുക. ഇതിലേക്ക് നേരത്തെ പൊടിച്ചു വച്ചിരിക്കുന്ന കൂട്ട് ചേർക്കുക. ഇവ രണ്ടും നന്നായി ഇളക്കി ക്രീം രൂപത്തിലാക്കുക. ഇതിലേക്ക് 2 കോഴി മുട്ട പൊട്ടിച്ചൊഴിച്ച് വീണ്ടും നല്ലപോലെ മിക്സ് ചെയ്യുക. ഇതോടൊപ്പം ഒരു കപ്പു മൈദ പൊടി, ഒരു ടീസ്പൂൺ ബേക്കിംഗ് പൌഡർ, ഒരു നുള്ള് ഉപ്പ്, നേരത്തെ തയ്യാറാക്കി ചൂടാറാൻ വെച്ചിരുന്ന ഫ്രൂട്സ് അര കപ്പ്, അണ്ടിപ്പരിപ്പ് ബദാം പൊടിച്ചത് അര കപ്പ്, ഒരു ടീസ്പൂൺ നെയ്യ്, ഒരു ടീസ്പൂൺ കാരമൽ എന്നിവ ചേർത്ത് നന്നായി ഇളക്കി മിക്സ് ചെയ്ത് പേസ്റ്റ് രൂപത്തിലാക്കുക.

ഇതിലേക്ക് ഒരു ടിസ്പൂൺ വാനില എസ്സെൻസും ചേർത്ത് മിക്സ് ചെയ്യുക. കേക്ക് തയ്യാറാക്കാൻ ആവശ്യമായ പാത്രം എടുക്കുക. ഇതിന്റെ എല്ലാ വശത്തും നെയ്യ് തേച്ച് പിടിപ്പിക്കുക. ശേഷം തയ്യാറാക്കി വെച്ചിരിക്കുന്ന മാവ് ഇതിലേക്ക് ചേർക്കുക. ശേഷം മുകൾ വശത്തായി അണ്ടിപ്പരിപ്പ് നിർത്തിവയ്ക്കുക.ശേഷം ഇവ അവിയിൽ ബേക്ക് ചെയ്തെടുക്കുക. കേക്ക് തയ്യാറായിരിക്കുകയാണ്. ചൂടാറിയതിന് ശേഷം മുറിച്ച് കഴിക്കാവുന്നതാണ്.

Credits : Sruthis Kitchen

x