ഒരാഴ്ച വരെ കേടുകൂടാതെ ഇരിക്കും. വളരെ എളുപ്പം തയ്യാറാക്കി കുപ്പിയിൽ സൂക്ഷിക്കാം.

പ്ലം കേക്കിലും മറ്റും ഇടാവുന്ന കൂട്ട് തയ്യാറാക്കി വെക്കാം. ഇത് തയ്യാറാക്കാൻ ആവശ്യമായ ചേരുവകളും എങ്ങനെ തയ്യാറാക്കാം എന്നും കീഴെ നൽകിയിരിക്കുന്നു. അര കപ്പ് പഞ്ചസാര ഒരു പാനിലേക്ക് ചേർക്കുക. തീ ചുരുക്കി വെച്ച് ഇവ ഉരുക്കി എടുക്കുക. പഞ്ചസാര ഉരുകി ബ്രൗൺ നിറമായി പതഞ്ഞു വരണം.

ഇതിലേക്ക് അര കപ്പ് ഇളംചൂട് വെള്ളം ചേർക്കുക. ഇവ നന്നായി ഇളക്കി മിക്സ് ചെയ്തതിനുശേഷം ഇതിലേക്ക് 100 ഗ്രാം ബട്ടർ ചേർക്കുക. ബട്ടർ നന്നായി അലിയിച്ചെടുക്കണം. ശേഷം ഇതിലേക്ക് കാൽക്കപ്പ് ഉണക്കമുന്തിരി ചേർക്കുക. ഇതോടൊപ്പം കാൽകപ്പ് ട്യൂട്ടി ഫ്രൂട്ടിയും, കാൽക്കപ്പ് നാരങ്ങാത്തൊലി വിളയിച്ചതും ചേർത്ത് ഇളക്കി യോജിപ്പിക്കുക.

ശേഷം ഇതിലേക്ക് കാൽകപ്പ് ഓറഞ്ച് ജ്യൂസ് ചേർക്കുക. ഇതോടൊപ്പം ഒരു ടേബിൾസ്പൂൺ ജാമും ചേർക്കുക. ഇവ നന്നായി ഇളക്കി യോജിപ്പിക്കുക. രണ്ടുമിനിറ്റ് ഇവയെല്ലാം നന്നായി ഇളക്കി തിളപ്പിക്കുക.

ചെറുതായി കുറുകി വരുമ്പോൾ അടുപ്പിൽ നിന്ന് ഇറക്കി വയ്ക്കാവുന്നതാണ്. ചൂടാറിയതിനു ശേഷം ഒരു ചില്ലു കുപ്പിയിലേക്ക് മാറ്റി അടച്ചുവയ്ക്കുക. ഒരാഴ്ചവരെ ഇത് ഉപയോഗിക്കാവുന്നതാണ്. പ്ലം കേക്ക് എന്നിങ്ങനെയുള്ളവ തയ്യാറാക്കുമ്പോൾ ഇത് അതിൽ ചേർക്കാവുന്നതാണ്.

Credits : Sruthis Kitchen

x