നോൺ വെജ് കഴിക്കാത്തവർക്കായി ഇതാ ഒരു അടിപൊളി പ്ലെയിൻ ബിരിയാണി. വെറുതെ കഴിക്കാനും അടിപൊളി ടേസ്ററ്. ഇന്ന് തന്നെ ട്രൈ ചെയ്യൂ…

എല്ലാവർക്കും ചിലപ്പോൾ നോൺവെജ് ബിരിയാണികൾ കഴിക്കാൻ സാധിക്കുന്നുണ്ടാകില്ല. എന്നാൽ ഇന്ന് നമുക്ക് വളരെ ടേസിറ്റിയായ രീതിയിൽ പ്ലെയിൻ ബിരിയാണി ഉണ്ടാക്കാം. ഇതിന് ആദ്യമായി ഒരു കപ്പ് ബിരിയാണി അരി 20 മിനിറ്റ് നേരം വെള്ളത്തിൽ കുതിർത്തുവയ്ക്കുക. ബിരിയാണി അരിക്ക് പകരം ബസുമതി അരിയും എടുക്കാവുന്നതാണ്.

ഇനി ഒരു പിടി മല്ലിയിലയും പുതിനയിലയും രണ്ട് പച്ചമുളകും ആറ് അല്ലി വെളുത്തുള്ളിയും ചെറിയ കഷ്ണം ഇഞ്ചി കൂടി മിക്സിയുടെ ജാറിൽ ഇട്ട് വെള്ളം ചേർക്കാതെ നന്നായി അരച്ചെടുക്കണം. ഇനി അടുപ്പിലേക്ക് കുക്കർ വെച്ച് അതിലേക്ക് നാല് ടേബിൾ സ്പൂൺ ഓയിൽ ഒഴിക്കുക. അതിനു ശേഷം ഇതിലേക്ക് രണ്ട് ഏലക്ക, ഒരു ചെറിയ കഷണം കറുവപ്പട്ട, മൂന്ന് കഷ്ണം ഗ്രാമ്പൂ, മൂന്ന് ബെയ്ലീവ്സ് അതോടൊപ്പം കാൽക്കപ്പ് പുതിനയില എന്നിവ ചേർത്ത് കൊടുക്കുക. ഇതിലേക്ക് ഒരു സവാള ചെറുതായി അരിഞ്ഞത് ചേർത്ത് കൊടുക്കുക. ഇതിന്റെ നിറം ബ്രൗൺ ആകുന്നതുവരെ ഇളക്കണം.

ഇനി ഇതിലേക്ക് നേരത്തെ തയ്യാറാക്കി വെച്ച അരപ്പ് ചേർത്ത് പച്ചമണം മാറുന്നതുവരെ ഇളക്കുക. ശേഷം ഇതിലേക്ക് തക്കാളി നീളത്തിൽ അരിഞ്ഞത് ചേർത്ത് കൊടുക്കുക. നന്നായി വഴറ്റിയ ശേഷം ഇതിലേക്ക് പൊടികൾ ചേർക്കുക. അര ടീസ്പൂൺ മഞ്ഞൾപൊടി, ഒരു ടീസ്പൂൺ മല്ലിപ്പൊടി, ഒരു ടീസ്പൂൺ മുളകുപൊടി, ഒരു ടീസ്പൂൺ ഗരം മസാല എന്നിവ ചേർത്ത് കൊടുക്കുക.

ഇതിലേക്ക് കാൽ കപ്പ് തൈര് ചേർക്കുക. നന്നായി വഴന്നു വന്ന ശേഷം ഇതിലേക്ക് ഒന്നര കപ്പ് വെള്ളം ചേർക്കണം. ഇനി ഇതിലേക്ക് കുതിർത്തുവച്ച അരി ചേർത്ത് കൊടുക്കാവുന്നതാണ്. ഇനി ഇത് നന്നായി തിളച്ചുവരുമ്പോൾ കുക്കർ അടച്ചു വച്ച് പത്ത് മിനിറ്റുനേരം വേവിച്ചെടുക്കുക. വളരെ ടേസ്റ്റിയായ പ്ലെയിൻ ബിരിയാണി തയ്യാർ.