ഇത്രയും ഗുണങ്ങളുള്ള നട്ടുകളിൽ കേമൻ.. !! പിസ്തയുടെ ഗുണങ്ങൾ അറിയൂ… !!

വിദേശ രാജ്യങ്ങളിൽ നിന്നും ബന്ധുമിത്രാദികൾ നാട്ടിലെത്തുമ്പോൾ ബന്ധുക്കൾക്ക് വിതരണം ചെയ്യുന്ന വിഭവങ്ങളിൽ ഏറ്റവും പ്രധാനപ്പെട്ട ഒരു വിഭവമാണ് പിസ്ത. പിസ്താഷിയോ എന്ന് വിളിക്കപ്പെടുന്ന നട്ട് വർഗ്ഗത്തിൽ പെടുന്ന പിസ്തക്ക് നമ്മുക്ക് അറിയുന്നതിനും കൂടുതൽ ഗുണങ്ങളുണ്ട്. ദിവസേന പിസ്ത നിശ്ചിത അളവിൽ കഴിക്കുന്നതും നമ്മുടെ ആരോഗ്യം നല്ല രീതിയിൽ നിലനിർത്തുന്നതിനു സഹായിക്കും.

ഒരുപാട് വൈറ്റമിനുകൾ, ഫൈബർ തുടങ്ങി ഇത്തരത്തിൽ മനുഷ്യശരീരത്തിന് ഗുണകരമാകുന്ന ഒരുപാട് ധാതുലവണങ്ങളുടെ കലവറയാണ് പിസ്ത. ശരീരത്തിനെ തളർത്തുന്ന റാഡിക്കൽസുകളുടെ പ്രവർത്തനം തടഞ്ഞ് ശരീരത്തിന് വളരെ അത്യാവശ്യമായ ആന്റിഓക്സിഡൻസ് ഒരുപാട് അടങ്ങിയിരിക്കുന്നതിനാൽ മാരകരോഗങ്ങളെ ചെറുക്കാനുള്ള ശക്തി പിസ്തക്കുണ്ട്.

അതുപോലെതന്നെ ഹൃദയത്തിന്റെ ആരോഗ്യത്തിന് അവശ്യമായ നല്ല ഫാറ്റും പിസ്തയിൽ അടങ്ങിയിരിക്കുന്നു. ലൂട്ടിയൻ, സിയാക്സാറ്റിൻ തുടങ്ങിയ മൂലകങ്ങളുടെ സാന്നിധ്യം കണ്ണിന്റെ ആരോഗ്യത്തിന് വളരെ നല്ലതാണ്. മറ്റ് നട്ടുകളുമായി താരതമ്യപ്പെടുത്തുമ്പോൾ വളരെ കുറഞ്ഞ കലോറിയും എന്നാൽ വളരെ കൂടിയ പ്രോട്ടീനും പിസ്തയിൽ അടങ്ങിയിരിക്കുന്നു.

അതിനാൽ തന്നെ ശരീരത്തിൽ മസിലുകൾ വർദ്ധിക്കാനും പ്രതിരോധശേഷി വർദ്ധിക്കാനും സഹായിക്കുന്നു. അതിനാൽ ജിമ്മിൽ പോകുന്നവർക്ക് കഴിക്കാൻ പറ്റുന്ന പ്രോട്ടീൻ റിച്ച് ആയ നട്ട് ആണ് പിസ്ത. ശരീരഭാരം കുറയ്ക്കാൻ ആഗ്രഹിക്കുന്നവർക്ക് കഴിക്കാൻ സാധിക്കുന്ന വളരെ ഉത്തമമായ ഒരു ആഹാര പദാർത്ഥം ആയി പിസ്തയെ കണക്കാക്കാം.

കാരണം ഒരുപാട് പ്രോട്ടീനും ഫൈബറും ഇതിൽ ഇരിക്കുന്നു. മാത്രമല്ല കുറച്ചു കഴിയുമ്പോൾ തന്നെ വയർ നിറയുന്ന അവസ്ഥയും ഉള്ളതിനാൽ അടിക്കടിയുള്ള ഭക്ഷണം ഇതുമൂലം ഒഴിവാക്കാൻ സാധിക്കും. രക്തസമ്മർദ്ദം, കൊളസ്ട്രോൾ തുടങ്ങിയ ഹൃദയസംബന്ധമായ രോഗങ്ങൾക്ക് എല്ലാം ഉത്തമ പ്രതിവിധിയാണ് പിസ്ത. പ്രമേഹ രോഗികൾക്ക് കഴിക്കാൻ പറ്റുന്ന നട്ട് ആണ് ഇത്.

കാരണം പിസ്ത കഴിക്കുമ്പോൾ രക്തത്തിലുള്ള പഞ്ചസാരയുടെ അളവ് വളരെ കുറഞ്ഞ രീതിയിൽ മാത്രമേ വ്യത്യാസം വരികയുള്ളൂ. അതിനാൽ തന്നെ പ്രമേഹരോഗികൾക്ക് ഇത് വളരെ ഉത്തമമാണ്. നമ്മുടെ ആരോഗ്യം നല്ല രീതിയിൽ സംരക്ഷിക്കുന്നതിനു പിസ്ത കഴിക്കുന്നത് വളരെ നല്ലതാണ്.

x