കടുക് വെച്ച് അച്ചാർ പൊടി തയ്യാറാക്കാം. വളരെ എളുപ്പം തയ്യാറാക്കാം.

അച്ചാർ കടകളിൽ നിന്നുമാണ് നമ്മളിൽ ഭൂരിഭാഗം വ്യക്തികളും വാങ്ങിക്കാറുള്ളത്. എന്നാൽ ഇതിൽ എത്ര അച്ചാറാണ് നല്ലതെന്ന് നമ്മൾക്ക് അറിയുകയുമില്ല. അതുകൊണ്ട് തന്നെ വീട്ടിൽ എങ്ങനെ അച്ചാർപൊടി തയ്യാറാക്കാം എന്നാണ് ഇവിടെ പറയുന്നത്. ഇതിനായി ആവശ്യം വരുന്ന ചേരുവകളും എങ്ങനെ തയ്യാറാക്കാം എന്നും കീഴെ നൽകിയിരിക്കുന്നു.

ഇവിടെ തയ്യാറാക്കുന്നത് 250 ഗ്രാം അച്ചാർ പൊടിയാണ്. ഇതിനായി ഒരു പാനിലേക്ക് നാല് ടീസ്പൂൺ കടുക് ചേർക്കുക. ഇവ നന്നായി ചൂട് ആകുമ്പോൾ ഒന്നര ടീസ്പൂൺ ഉലുവ ചേർത്ത് ഇളക്കുക. തീ ചുരുക്കി വെച്ച് വേണം ചെയ്തെടുക്കുവാൻ. ഇതോടൊപ്പം ഒരു ടീസ്പൂൺ പെരും ജീരകവും ചേർക്കുക.

ഈ സമയം കടുക് പൊട്ടി വരുന്നത് കാണാൻ സാധിക്കും. ഈ നേരം തീ കെടുത്തി, നാല് ടേബിൾ സ്പൂൺ എരുവുള്ള മുളകുപൊടി ചേർക്കുക. ഇതോടൊപ്പം മൂന്ന് ടേബിൾ സ്പൂൺ കാശ്മീരി മുളകുപൊടിയും ചേർക്കുക. ഇതിലേക്ക് ഒരു ടിസ്സ്പൂൺ മഞ്ഞൾപ്പൊടിയും, ഒരു ടീസ്പൂൺ കായം പൊടിയും ചേർത്ത് ഇളക്കി മിക്സ് ചെയ്യുക.

ശേഷം മറ്റൊരു മിക്സിയുടെ ജാറിലേക്ക് ഇട്ട് പൊടിച്ചെടുക്കുക. പൊടിച്ചെടുത്ത ഈ പൊടി മറ്റൊരു പാത്രത്തിലേക്ക് മാറ്റി ആവശ്യാനുസരണം അച്ചാർ പൊടിയായി കഴിക്കാവുന്നതാണ്. വളരെ എളുപ്പം തയ്യാറാക്കാൻ പറ്റുന്ന അച്ചാർ പൊടിയാണ് ഇത്. ഏതൊരു വ്യക്തിക്കും തയ്യാറാക്കാം.

Credits : lillys natural tips